വിദേശ ടൂറിസ്റ്റുകള്‍ക്ക് ഒമാനില്‍ കൂടുതല്‍ ദിവസം തുടരാനാവുന്ന രീതിയില്‍ ഫോറിനര്‍ റെസിഡന്‍സി ലോയില്‍ മാറ്റം വരുത്തി

വിദേശ ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസിന്റെ പുതിയ ചട്ടങ്ങള്‍. ഫോറിനര്‍ റെസിഡന്‍സി ലോയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഒമാന്‍ പൊലീസ് എന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു വര്‍ഷത്തെ വിസ കാലാവധിയുള്ള ടൂറിസ്റ്റുകള്‍ക്ക് ഒമാനില്‍ തങ്ങാവുന്ന കാലാവധി ഒരാഴ്ചയ്‌ത്തേയ്ക്ക് കൂടി നീട്ടി നല്‍കി. നേരത്തെ മൂന്നാഴ്ചയാണ് സമയം അനുവദിച്ചിരുന്നത്. പുതിയ ചട്ടപ്രകാരം ഇത് ഒരാഴ്ച കൂടി നീട്ടി ഒരു മാസത്തേയ്ക്ക് അനുവദിച്ചിരിക്കുന്നു.
സലാലയിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്കായ ഹവാന അക്വ പാര്‍ക് ഈ വര്‍ഷം അവസാനം തുറന്നേക്കുമെന്ന് ഒമാന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. 65,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് വാട്ടര്‍ തീം പാര്‍ക് വരുന്നത്.
വടക്കന്‍ ഒമാനില്‍ അടുത്ത മാസം മുതല്‍ മഴ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പ്രവാസികള്‍ക്കുള്ള സന്തോഷ വാര്‍ത്ത ഒമാനില്‍ കെട്ടിട വാടക കാര്യമായി കുറഞ്ഞിരിക്കുന്നു എന്നാണ്. തലസ്ഥാനമായ മസ്‌കറ്റിലുള്‍പ്പടെ വാടക പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha