കാറിടിച്ച് പരിക്കേറ്റപ്പോൾ, കാറിന് മുകളിൽ തുമ്പിക്കൈ കൊണ്ട് അടിച്ച്, കൊമ്പ് കുത്തിത്താഴ്ത്തി, പരാക്രമം: നിസാര പരിക്ക് പറ്റിയ ചക്കക്കൊമ്പൻ ഡബിൾ സ്‌ട്രോങ് എന്ന് വനം വകുപ്പ്...

ഇടുക്കി പൂപ്പാറയില്‍ വച്ച് കാറിടിച്ച ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ്. നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൊച്ചി - ധനുഷ്‌കോടി നാഷണല്‍ ഹൈവേയോട് ചേര്‍ന്നായിരുന്നു അപകടം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്ക് പോവുകയായിരുന്നു തങ്കരാജും കുടുംബവും.
ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ തങ്കരാജും കുടുംബവും സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ തന്നെ ഇടിച്ച ദേഷ്യത്തില്‍ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ ചവിട്ടി തകര്‍ക്കാനും ശ്രമിച്ചു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാസ്റ്റർ തങ്കരാജി(72)ന്റെ തലയ്ക്ക് ഗുരുതര പരിക്കാണ് ഏറ്റത്.
ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 301 കോളനിക്ക് സമീപം വളവിൽനിന്ന ചക്കകൊമ്പനെ കാറ് ഇടിക്കുകയായിരുന്നു. ഇതോടെ കൊമ്പൻ പാസ്റ്റർ സഞ്ചരിച്ച കാറിനുമുകളിലേക്ക് ഇരുന്നു. കാറിനുള്ളിൽ ഞെരിഞ്ഞമർന്നാണ് തലയ്ക്ക് പരുക്കേറ്റത്. പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
ശേഷം ഇവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആനത്താരയോട് ചേര്‍ന്നുള്ള പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പന്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കാറിടിച്ച ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂ. നിലവില്‍ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്കാണ് ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഇടുക്കിയില്‍ നാളുകളായി ഭീതി പരത്തുന്ന ഒറ്റയാനാണ് ചക്കക്കൊമ്പന്‍. ചക്ക പ്രിയനായതിനാലാണ് ചക്കക്കൊമ്പന്‍ എന്ന പേര് വന്നത്. ശാന്തന്‍ പാറ കോരം പാറ, തലക്കുളം മേഖലകളിലാണ് ചക്കക്കൊമ്പന്‍ പ്രധാനമായും വിഹരിക്കുന്നത്. ആനയുടെ ആക്രമണം ഭയന്ന് പ്രദേശവാസികള്‍ പ്ലാവുകളില്‍ ചക്ക വിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് ചെയ്യുന്നത്. പത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട് ചക്കക്കൊമ്പന്‍. ഏകദേശം 35 - 45 വയസ് പ്രായം കാണും ചക്കക്കൊമ്പന്. ഇടുക്കിയിലെ മറ്റൊരു കൊമ്പനായ അരിക്കൊമ്പനെ കാട് കടത്തിയപ്പോള്‍ ചക്കക്കൊമ്പന് മദപ്പാട് ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ അവനങ്ങനെ രാജാവായി വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ചക്കകൊമ്പനും എത്താറുണ്ടായിരുന്നു. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരികെമ്പനായിരുന്നു. തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു.
അരിക്കൊമ്പന്‍ വലിയ ആക്രമണങ്ങള്‍ കാണിക്കുമ്പോഴും ചക്കക്കൊമ്പന്‍ താരതമ്യേന ശാന്ത സ്വാഭാവം കാണിച്ചിരുന്നു. കാട്ടിലെയും നാട്ടിലെയും പ്ലാവില്‍ നിന്ന് ചക്ക വീഴ്ത്തി തിന്നുകയായിരുന്നു ചക്കക്കൊമ്പന്റെ ഹോബി. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ചില ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിരുന്നു. ഇനി ചക്കക്കൊമ്പനെയും പേടിച്ച് ജീവിക്കേണ്ടി വരുമോയെന്നതാണ് നാട്ടുകാരുടെ ഭയം.
https://www.facebook.com/Malayalivartha