രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജായ വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ എന്‍ട്രി ഫീസ് കുറച്ചു

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജായ വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ എന്‍ട്രി ഫീസ് നിരക്കില്‍ കുറവ് ഏര്‍പ്പെടുത്തി. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. 500 രൂപയുണ്ടായിരുന്ന പ്രവേശനഫീസ് 250 രൂപയായാണ് കുറച്ചത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യല്‍മീഡിയയിലൂടെയും നിരവധി പേര്‍ എന്‍ട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാനായി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് പ്രവേശന ഫീസ് 500 രൂപയില്‍ നിന്നും 250 രൂപയായി കുറക്കാന്‍ തീരുമാനിച്ചത്.
ഡി.ടി.പി.സി. നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ നീളം 40 മീറ്ററാണ് . സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലം രാജ്യത്താകമാനമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു.
120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് പാലം നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളിലെ വിദൂരക്കാഴ്ചകള്‍ ഗ്ലാസ് ബ്രിഡ്ജില്‍ നിന്ന് കാണാനാവും. ഡി.ടി.പി.സി.യും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചത്.
"
https://www.facebook.com/Malayalivartha