ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറി... വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലേക്ക് വന്‍ തിരക്ക്
ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറി... വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലേക്ക് വന്‍ തിരക്ക്
വെള്ളി, ശനി, ഞായര്‍ ദിവസത്തെ അവധി ലഭിക്കുന്നതോടെ വിനോദസഞ്ചാരികള്‍ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നു. വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലേക്ക് ഈ ദിവസങ്ങളില്‍ വന്‍തിരക്കാണ്.
തണുപ്പുകാലം മാറി മറ്റു പ്രദേശങ്ങളില്‍ ചൂടു കൂടുമ്പോഴും മറയൂര്‍ കാന്തല്ലൂര്‍ പ്രദേശത്തെ തണുത്ത കാലാവസ്ഥയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. തേക്കടിയിലും അവധിക്കാലം ആഘോഷിക്കാനായി എത്തുന്നവരുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ ഒട്ടേറെ തമിഴ് വിനോദസഞ്ചാരികളും ഇവിടേക്കെത്തുന്നു്. മൂന്നു ദിവസത്തെ അവധി മുന്നില്‍ കണ്ട് മൂന്നാറില്‍ 60 ശതമാനം റൂമുകളും നേരത്തെ തന്നെ ബുക്കിങ് നടന്നു.
തൈപ്പൂയം, റിപ്പബ്ലിക് അവധികള്‍ ഒരുമിച്ചു വന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികളാണ് മൂന്നാറിലും കൂടുതലായി എത്തുന്നത്. ചില്ലുപാലം അടക്കമുള്ള കൗതുകക്കാഴ്ചകള്‍ കൂടിയായതോടെ വാഗമണ്ണില്‍ തിരക്കൊഴിയാത്ത സ്ഥിതിയാണ്.
https://www.facebook.com/Malayalivartha