തേക്കടി പുഷ്പമേള... ഇടുക്കിയില്‍ ഒരു ലക്ഷത്തില്‍പരം പൂച്ചെടികളുടെ പ്രദര്‍ശനം....

തേക്കടി പുഷ്പമേള... ഇടുക്കിയില്‍ ഒരു ലക്ഷത്തില്‍പരം പൂച്ചെടികളുടെ പ്രദര്‍ശനം.... ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സും ചേര്‍ന്നു ഒരുക്കുന്ന 17-ാമത് തേക്കടി പുഷ്പമേള ഏപ്രില്‍ 20 വരെ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ നടക്കും.
മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് ഒരുക്കുന്ന മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള, ഒരു ലക്ഷത്തില്‍പരം പൂച്ചെടികളുടെ പ്രദര്‍ശനമാണ് മേളയുടെ മുഖ്യ ആകര്‍ഷണം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ റൈഡുകള്‍ ഉള്‍പ്പെടുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കും മേളയോടനുബന്ധിച്ചുണ്ട്. ജില്ല-സംസ്ഥാന തലങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ ആദരിക്കുന്ന പ്രതിഭാ സംഗമം മേളയുടെ ഭാഗമായി നടത്തും. കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും വയോജനങ്ങളെ മേളയില്‍ എത്തിച്ച് വിനോദവിജ്ഞാന പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാദിവസവും വൈകുന്നേരങ്ങളില്‍ നാടന്‍പാട്ട്, നൃത്തപരിപാടികള്‍, ഗാനമേളകള്‍ എന്നിവ അരങ്ങേറുന്നതാണ്.
"
https://www.facebook.com/Malayalivartha