സാഹസികർക്കായി ഇതാ ഒരു ഹോട്ടൽ

സാഹസികർക്കായി ഇതാ ഒരു ഹോട്ടൽ. ഹോട്ടൽ എന്ന് പറയുമ്പോൾ അത് വെറും ഹോട്ടൽ അല്ല. ആരിലും ഭീതി ഉണർത്തുന്ന ഒന്നാണത്. എവിടെയാണെന്നല്ലേ. പെറുവിയൻ കാസ്കോ മലനിരകളിൽ സാഹസിക സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഹോട്ടലാണത്. 400 അടി ഉയരത്തിൽ ആണ് എന്നതാണ് ഇതിന്റെ സവിശേഷത. നാലു ചെറിയ കാപ്സ്യൂളുകളായാണ് ഇത് നിർമിച്ചിരിക്കുന്നത്. സ്കൈലോഡ്‌ജ് സ്യൂട്സ് എന്നാണീ ഹോട്ടലിന്റെ പേര്.
ഉയരം കുടി എന്നുവച്ചു സുരക്ഷയുടെ കാര്യത്തിൽ പേടി വേണ്ട. കാരണം കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള, ബഹിരാകാശ വാഹങ്ങളിൽ ഉപയോഗിക്കുന്ന പോളികാർബണേറ്റിലും അലുമിനിയത്തിലുമാണ് ക്യാപ്സൂളുകൾ നിർമിച്ചിരിക്കുന്നതും ഉറപ്പിച്ചു നിർത്തിയിരിക്കുന്നതും. 24 x 8 മീറ്റർ വലുപ്പമുള്ള ക്യാപ്‌സൂളിൽ എട്ടു പേർക്ക് ഒരേസമയം താമസിക്കാം. അകത്തെ സൗകര്യങ്ങളൊക്കെ കേമമാണ്. കിടപ്പുമുറിയും ഡൈനിങ് ഏരിയയും ബാത്‌റൂമുമൊക്കെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന്റെ മുകളിലാണ് വാതിൽ. ഗ്ലാസിൽ നിർമിച്ച ആറു ജനാലകളിൽ കൂടി താഴത്തെ ചെങ്കുത്തായ മലനിരകളുടെ ഭീകരവും മനോഹരവുമായ ദൃശ്യങ്ങൾ ആവോളം നുകരാം.
മല കയറുന്നതിനായി ചെറിയ കമ്പികൊണ്ടുള്ള പടികൾ മലയിൽ നിർമിച്ചിട്ടുണ്ട്. ഒന്നര മണിക്കൂർ മല കയറിവേണം ഇവിടെയെത്താൻ. ക്ഷീണിച്ചെത്തുന്നവർക്കായി വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് അടുത്ത മലനിരകളിലേക്ക് പോകാനായി റോപ്പ് വായ് യും ഒരുക്കിയിട്ടുണ്ട്. 200 പൗണ്ടാണ് ഒരു ദിവസത്തെ വാടക. ഇനി പ്രകൃതി സൗദര്യം വാനോളം ആസ്വദിക്കാൻ തയ്യാറായിക്കോളു.
https://www.facebook.com/Malayalivartha