യാത്രയ്ക്കിടയിലെ ഛർദ്ദി എങ്ങനെ ഒഴിവാക്കാം

യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. സ്കൂളി നിന്നോ കോളേജിൽ നിന്നോ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ. അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും. മിക്കവാറും പേരിലുണ്ടാകുന്ന ഒരു പ്രശ്നമാണ് ദൂരയാത്ര പോകുമ്പോഴോ ബസിലോ മറ്റോ കയറുമ്പോൾ ഒക്കെ ഉണ്ടാകാറുള്ള ഛർദ്ദി. ഈ പ്രശ്നത്തിന്റെ പേരിൽ യാത്ര പോലും വേണ്ടാന്ന് വെക്കുന്നവരുണ്ട്. പലർക്കും യാത്രയ്ക്കിടയിലെ ഈ ഛർദ്ദിക്കുള്ള കാരണമെന്താണെന്നറിയില്ല.
ചിലർക്ക് യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തരകർണത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഛർദിക്കു കാരണമാകുന്നത്. ആന്തരകർണത്തിലെ ശരീര സന്തുലനാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യുലർ സിസ്റ്റം നൽകുന്ന വിവരങ്ങളും കണ്ണും നേരിട്ടു കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകൾ തലച്ചോറിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് ഛർദി. അതുകൊണ്ടു തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്കാതിരിക്കാൻ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും.
സഞ്ചരിക്കുന്ന ദിശയ്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക.
വണ്ടിയിൽ അധികം കുലുക്കമില്ലാത്ത ഭാഗത്തായി ഇരിക്കുക. കാറിലാണെങ്കിൽ മുൻസീറ്റിൽ ഇരിക്കാം. ബസ്സിൽ മധ്യ ഭാഗത്തായി ഇരിക്കാം.
യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉള്ളവർ യാത്രയ്ക്കിടയിൽ വായിക്കരുത്. ഇത് ഛർദ്ദികണ്ട്പ്രവണത ഉണ്ടാക്കുന്നു.
വണ്ടിയുടെ ജനലുകൾ തുറന്നവച്ച് ഇരിക്കുന്നത് ശുദ്ധവായു ലഭിക്കാനും സഹായിക്കും. ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു ഇരിപ്പുറപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. വളരെ വൃത്തിയുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രദ്ധിക്കുക. കഴിവതും ഛർദിക്കുന്നവരുടെ അടുത്തിരിക്കരുത്. ഛർദിയെക്കുറിച്ചുള്ള സംസാരവും ഒഴിവാക്കണം.
യാത്ര പുറപ്പെടുമ്പോൾ വയറു നിറയെ ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ മനസിന് പിടിച്ച ഭക്ഷണപാനീയങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. യാത്രയുടെ ദൈർക്യം അനുസരിച്ച കഴിക്കുക. ദൂരയാത്ര ആണെങ്കിൽ മാത്രം വണ്ടിയിലിരുന്നു കഴിക്കുക. അതും ഇടക്കിടാസ്‌ക് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലത്.
ആന്തരകർണത്തിലെ നാഡികളെ ശാന്തമാക്കാനോ തലച്ചോറിലെ ഛർദിയുമായി ബന്ധപ്പെട്ട കേന്ദ്രത്തെ സുഖമാക്കാനോ ഉള്ള മരുന്നുകൾ ഏറെ പ്രയോജനപ്രദമാണ്. ഇവ യാത്രയ്ക്ക് അര മണിക്കൂർ മുമ്പേ കഴിച്ചാലേ ഗുണം ചെയ്യൂ. ഇഞ്ചിനീരോ ഇഞ്ചിമിട്ടായിയോ ഇഞ്ചി കൂടുതലായി ചേർത്ത ഭക്ഷണമോ കഴിക്കുന്നത് നല്ലതാണു. ന്യൂസ്‌പേപ്പർ മടക്കി വച്ചു അതിൽ ഇരിക്കുന്നതും നല്ലതാണു. അപ്പോൾ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക് യാത്ര രസമേറിയ ഒരു അനുഭവം ആക്കം.
https://www.facebook.com/Malayalivartha