സഞ്ചാരികൾ ഒഴുകുന്ന തായ്‌ലൻഡ് ടൂറിസം

ഏഷ്യയിലെ വളരെ ആകർഷണീയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണല്ലോ തായ്‌ലൻഡ്. പല കാര്യങ്ങളിലും കേരളത്തിനോടു സാമ്യമുള്ള തായ്‌ലൻഡ് ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ള സഞ്ചാരികള്‍ക്കായി കൌതുകക്കാഴ്ചകളൊരുക്കിയിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങളാണ് തായ്‌ലൻഡ് വിനോദസഞ്ചാരികള്‍ക്കുമുന്നില്‍ തുറന്നിടുന്നത്. ഫുക്കറ്റ്, ഹുവാഹിന്‍ തുടങ്ങിയ പുതുനഗരങ്ങള്‍തന്നെ തായ്‌ലൻഡ് ലോകസഞ്ചാരികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നു. ബാങ്കോക്കാകട്ടെ ഷോപ്പിങ്ങിന്റെ കണ്ണഞ്ചിക്കുന്ന കേന്ദ്രവും.
സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ ആകര്ഷണീയമാണ് ഇവിടം. തായ് മസാജ് വളരെ പ്രസിദ്ധമാണല്ലോ. വിദേശികൾക്കു ഇപ്പോൾ ആയുർവേദ മസാജും തായ് മസാജും ഒരുപോലെ പരിചിതമാണ്. വിവാഹവേദിയൊരുക്കാനുള്ള ഇടം, മധുവിധു ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍, കോര്‍പറേറ്റുകള്‍ക്കുള്ള പ്രിയകേന്ദ്രം, സ്ത്രീകള്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാനാവുന്ന സ്ത്രീസൌഹൃദരാജ്യം തുടങ്ങിയ നിരവധി ആകര്‍ഷണങ്ങളാണ് തായ്‌ലൻഡ് ഉയര്‍ത്തിക്കാട്ടുന്നത്.
കടലിനുള്ളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചെങ്കുത്തായ പാറയിടുക്കുകളിലേക്കുള്ള കയാക്കിങ് സഞ്ചാരം, സാഹസിക സഞ്ചാരികളെ ഇവിടെക് കൂടുതലായി ആകർഷിക്കാൻ പോന്നതാണ്. വൈവിധ്യമാര്‍ന്ന തായ്ഭക്ഷണ വിഭവങ്ങള്‍ ഏവർക്കും പ്രിയപ്പെട്ടതാണ്. വിദേശ സഞ്ചാരികൾ തായ്‌ലണ്ടിന്റെ തെക്കൻ തീരങ്ങളും കൊച്ചു ദ്വീപുകളും തിരഞ്ഞെടുക്കുമ്പോൾ ഏഷ്യക്കാർ നഗരകാഴ്ചകളും പ്രകൃതി ഭംഗിയും കണ്ടു മടങ്ങുന്നു.
.പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന പ്രദേശമാണ് തായ്‌ലന്‍ഡിലെ ബീച്ചുകള്‍. വെള്ള മണലും തെളിഞ്ഞ നീലകടലും പവിഴപ്പുറ്റുകളും അങ്ങനെ വളരെ മനോഹരങ്ങളായ കടലുകളാണ് അവിടെയുള്ളത്.
https://www.facebook.com/Malayalivartha