റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിന്റെ പിടിയില്‍; മല്ല്യയുടെ വില്ല വാങ്ങാന്‍ ആളില്ല
വിവാദ വ്യവസായി വിജയ് മല്ല്യയുടെ ഗോവയിലെ ആഡംബരവില്ല വാങ്ങാന്‍ ആളില്ല. ലേലത്തില്‍ വച്ചുവെങ്കിലും രണ്ടാം തവണയും ആരുമെത്താതിരുന്നതോടെ എസ്ബിഐ നീക്കം പാളുകയായിരുന്നു.
അടിസ്ഥാനവില കുറച്ച് 81 കോടി രൂപയാക്കിയെങ്കിലും ആരും എത്തിയില്ലയെന്നാണ് ബാങ്കിന്റെ വിശദീകരണം. റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യമാണ് ആരും വരാത്തതിന് കാരണമായി ബാങ്ക് അധികൃതര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha