പവർ ഗ്രിഡ് കോർപ്പറേഷനിൽ ഒഴിവുകൾ
പവർ ഗ്രിഡ് കോർപ്പറേഷൻ ഒാഫ് ഇന്ത്യാ ലിമിറ്റഡിന്റെ സതേൺ റീജിയണിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 80 ഒഴിവുകളാണുള്ളത്. ട്രാൻസ്മിഷൻ സിസ്റ്റം-II ഡിപ്ലോമ ട്രെയിനി, അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം.
സെപ്റ്റംബർ 29 നു മുൻപായി ഒാൺലൈനായി അപേക്ഷിച്ചിരിക്കണം.
കൂടാതെ പവർ ഗ്രിഡ് കോർപറേഷന്റെ തന്നെ നോർത്തേൺ റീജന്‍ ട്രാൻസ്മിഷൻ സിസ്റ്റം-II, ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. 30 ഒഴിവുകളാണുള്ളത്.
സെപ്റ്റംബർ 26 നു മുൻപ് അപേക്ഷിച്ചിരിക്കണം. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.
വിശദവിവരങ്ങൾക്ക് www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha