യാത്രയ്ക്കിടയിൽ പ്ലാസ്റ്റിക് നടു റോഡിൽ വലിച്ചെറിഞ്ഞ യാത്രക്കാരനെ ശകാരിച്ച്ബോളിവുഡ് നടി അനുഷ്ക ശർമ്മ ; പിന്നാലെ വന്നു പണിയും
യാത്രയ്ക്കിടയിൽ പ്ലാസ്റ്റിക് നടു റോഡിൽ വലിച്ചെറിഞ്ഞ യാത്രക്കാരനെ ശകാരിച്ച്ബോളിവുഡ് നടി അനുഷ്ക ശർമ്മ. വീഡിയോ വിരാട് കോഹ്‍ലി ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും അനുഷ്കയുടെ ശാസന ചർച്ചയായി. എന്നാൽ പണിപാളിയിരിക്കുകയാണ് ഇപ്പോൾ.
'നിങ്ങളെന്തിനാണ് പ്ലാസ്റ്റിക് വലിച്ചെറിയുന്നത്? മാലിന്യം വലിച്ചെറിയാതെ, അത് ഉപേക്ഷിക്കാൻ ചവറ്റുകൊട്ട ഉപയോഗിക്കണം.' ലക്ഷ്വറികാറില്‍ യാത്രചെയ്തവർ റോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യംതള്ളിയതിനെയാണ് അനുഷ്കചോദ്യംചെയ്തത്. പിൻതുടർന്നെത്തി കാർ തടഞ്ഞുനിർത്തി യാത്രക്കാരോടുതന്നെ പ്രതിഷേധംഅറിയിച്ചു. എന്നാൽ പണിപാളിയിരിക്കുകയാണ് ഇപ്പോൾ.
ആഡംബര കാറിലെത്തിയ അർഹൻ എന്ന ഈ വ്യക്തി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. ഈ പോസ്റ്റുകൊണ്ട് എനിക്ക് മൈലേജ് ഉണ്ടാക്കുകയല്ല ലക്ഷ്യം. താൻ ക്ഷമ ചോദിച്ചെങ്കിലും അനുഷ്ക ശർമ്മ ഒരു ഭ്രാന്തിയെപ്പോലെ ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. താൻ ക്ഷമ ചോദിച്ചെങ്കിലും അവരുടെ ഭാവത്തിന് മാറ്റം ഉണ്ടായില്ല എന്നും . അനുഷ്ക ശർമ്മ താങ്കളുടെ സംസാരത്തിൽ വിനയം കാണിച്ചാൽ ഒരിക്കലും നിങ്ങളുടെ താര പദവിക്ക് കോട്ടം സംഭവിക്കില്ല, പലതരത്തിലുള്ള വൃത്തിയുമുണ്ട് അതിലൊന്നാണ് സംസാരശുദ്ധിയെന്നും അർഹൻ കുറിച്ചു.
https://www.facebook.com/Malayalivartha