Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ഒന്നിനെയും വെറുതേ വിടരുത് ജയിലിൽ കയറ്റണം രോഷാകുലരായി പ്രവാസികൾ; കുവൈറ്റിലെ മലയാളി കൊള്ളപലിശക്കാരുടെ വിവരങ്ങൾ പുറത്ത്...

20 NOVEMBER 2017 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

ഒന്നിനെയും വെറുതേ വിടരുതെന്നും ജയിലിൽ കയറ്റണം രോഷാകുലരായി പ്രവാസികൾ. മലയാളികൾ കൊന്നു സമ്പാദിക്കുന്നത് മലയാളികൾ എന്ന തന്നെ പറയാം. ക്രൂരതകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. പലരുടേയും എ.ടി.എം കാർഡ് കൊള്ളപലിശക്കാരുടെ കൈയ്യിലാണ്. പാസ്പോർട്ടും, സർട്ടിഫികറ്റുകളും ചെക്കും എല്ലാം അവർ വാങ്ങിവയ്ച്ചിരിക്കുന്നു. കൊള്ളക്കാർ തടിച്ചു വീർക്കുമ്പോൾ 20ലക്ഷം വരെ കൊടുത്ത് ഗൾഫിൽ വന്നവർ ബാക്കി ഒന്നും കൈയ്യിൽ ഇല്ലാതെ മെലിയുന്നു.

ഖത്തറിൽ ജോലിചെയ്യുന്ന ജസ്റ്റിൻ ജോർജ്ജിന്റെ നേതൃത്വത്തിലാണ്‌ കുവൈറ്റിലെ കൊള്ള പലിശ ക്രൂരത തുറന്നു കാണിക്കുന്നത്. കുവൈറ്റിൽ നിന്നും പ്രതികരിക്കാൻ പ്രവാസികൾ ഈ മാഫിയകളേ ഭയക്കുന്നു.

ഗൾഫിൽ അദ്ധ്വാനിക്കാതെ പണം ഉണ്ടാക്കുന്ന രണ്ട് വിഭാഗം ഉണ്ട്. ഒന്ന് കൊള്ളപലിശക്കാരായ ആളുകൾ. രണ്ടാമത് കിടപ്പറ പങ്കിടാൻ പോകുന്ന സ്ത്രീകളും, അവരേ ഏർപ്പാട് ചെയ്തുകൊടുക്കുന്ന പ്രവാസി ഏജന്റുമാരും. പണം പോകുന്ന വഴികളും ഇത് തന്നെ പലിശ കൊടുത്ത് മുടിയുമ്പോൾ ചിലർ വേശ്യകൾക്ക് കാശ് കൊടുത്ത് മുടിയുന്നു. എന്തായാലും ജസ്റ്റിൻ ജോർജ്ജ് കുവൈറ്റിലേ വട്ടി പലിശക്കാരേ തുറന്നു കാട്ടി ഫേസ് ബുക്കിലുംവിവരങ്ങൾ പുറത്തുവിട്ടു. ഇതോടെ ഗൾഫിലേ എല്ലാ രാജ്യത്തുനിന്നും അനുഭവങ്ങൾ ഒഴുകുന്നു. ഞങ്ങളും ഇരകൾ..ഇവിടെയും ഉണ്ട്.. അനുഭവങ്ങൾ എല്ലാ രാജ്യത്തുനിന്നും. ഒന്നോർത്തോ… ആരേലും ഒരു തെളിവടക്കം പരാതി നല്കിയാൽ കൊള്ളപലിശക്കാർ പുറം ലോകം പിന്നെ കാണില്ല.

ജസ്റ്റിൻ ജോർജ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 

ഗൾഫിൽ ഇത്ര മാത്രം വലിയ പലിശക്ക് കൊടുപ്പ് ബിസിനെസ്സ് മലയാളികൾ നടത്തുന്നുണ്ടെന്നത് ഒരു പുതിയ അറിവായിരുന്നു. ഏറ്റവും അത്ഭുതപ്പെടുത്തിയത് നാളെയും കാണേണ്ട ഒന്നിച്ചു ജോലി ചെയ്യുന്ന സുഹൃത്തുക്കൾ ഒരു അത്യാവശ്യത്തിന് കുറച്ചു പണം കടം ചോദിക്കുമ്പോൾ കൊള്ള പലിശ എന്ന വാക്കിനേക്കാളും ഭീകരമായ രീതിയിൽ അവരെ കൊള്ളയടിക്കുന്നതിനെ പറ്റി കേട്ടതിനാൽ ആണ്. പല സുഹൃത്തുക്കളിൽ നിന്നുമായി മനസ്സിലാക്കിയത് ഗൾഫ് മുഴുവൻ മലയാളികളിൽ ചിലർ ഈ പണി നടത്തുന്നുണ്ടെങ്കിലും കുവൈറ്റിലെ മെയിൽ നഴ്‌സുമാരിൽ ചിലരാണ് ഈ ബിസിനെസ്സിൽ വിദഗ്ദ്ധരെന്നാണ്.

ന്യായമാണ് എന്ന് തോന്നാവുന്ന പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും എനിക്കിത് വലിയ അന്യായമായാണ് തോന്നുന്നത്. കുവൈറ്റിൽ മിനിസ്ട്രി ജോലി സംഘടിപ്പിക്കാൻ വേണ്ടി 20 ലക്ഷം രൂപയോളം ഏജന്റുമാർക്ക് കൊടുക്കണമെന്ന് കേൾക്കുന്നു, അതിനായി പലരും കുവൈറ്റിൽ നിന്നും ബാങ്ക് ലോണും എടുക്കാറുണ്ട്. ഓരോ മാസവും ലോൺ അടവും, ഉയർന്ന വാടകയും, ജീവിത ചിലവും കഴിഞ്ഞതിന് ശേഷം ഒന്നും മിച്ചമില്ലാത്തതിനാൽ ആണ് ഈ പണിക്ക് പോകുന്നതിന് പലരും ന്യായീകരണമായി പറയുന്നത്.

ഇതേ അവസ്ഥയിൽ ഉള്ള കൂടെ ജോലി ചെയ്യുന്നവരോടാണ് ഈ അക്രമം കാണിക്കുന്നതെന്ന് ചിന്തിക്കാനുള്ള മനസാക്ഷി ഇല്ലാത്തവരാണോ ഈ കൊള്ള പലിശക്കാർ? ഇവരുടെ ഏറ്റവും വലിയ ഇര കുവൈറ്റ് മിനിസ്ട്രിയിൽ കോൺട്രാക്ട് ബേസിൽ ജോലിക്ക് വരുന്നവരാണ്, ഇവരും ഏകദേശം 8 ലക്ഷം രൂപയോളം മുടക്കി ആണ് ജോലിക്ക് വരുന്നതെന്നാണ് കേട്ടിരിക്കുന്നത്. മിനിസ്ട്രി സ്റ്റാഫിന് ഏകദേശം 700 KD (ഒന്നര ലക്ഷം രൂപ) സാലറി ഉള്ളപ്പോൾ കോൺട്രാക്ട് ബേസിൽ ഉള്ളവർക്ക് ഏകദേശം 250 KD ആണ് സാലറി.

അത് പോലും പലപ്പോഴും കൃത്യമായി കൊടുക്കില്ല എന്നാണ് പലരിൽ നിന്നും കേട്ടിട്ടുള്ളത്, എങ്ങനെയൊക്കെ സാലറി കട്ട് ചെയ്യാമോ ആ രീതിയിൽ എല്ലാം കട്ട് ചെയ്യും. ഇങ്ങനെ സാലറി കിട്ടാൻ ബുദ്ധിമുട്ടുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളോട് സഹായം ചോദിക്കുന്നത്. ഇങ്ങനെയുള്ള അവസ്ഥയിൽ ഉള്ളവരോട് പോലും ഇത്രയും വലിയ കൊള്ള നടത്തുന്ന നിങ്ങളെയും മാലാഖ എന്ന് തന്നെ ആണല്ലോ പൊതു സമൂഹം വിളിക്കുന്നതെന്ന് ഓർത്തിട്ട് ലജ്ജ തോന്നുന്നു.

ലോൺ അടവിന്റെ പേരിൽ തുടങ്ങിയ പലിശ കച്ചവടം ലോൺ അടവ് കഴിയുമ്പോൾ പൂർവാധികം വികസിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകുന്നതായാണ് പലരും പറയുന്നത്. ഒരു സുഹൃത്ത് പറഞ്ഞത് നാട്ടിൽ നിന്ന് യൂദാ ശ്ലീഹായുടെ മുതൽ അന്തോണീസ് പുണ്ണ്യാളന്റെ വരെ നൊവേന ചൊല്ലി ജോലി സംഘടിപ്പിച്ചു കുവൈറ്റിൽ വന്ന ചിലരെങ്കിലും ഇപ്പോൾ പള്ളിയിൽ വരുന്നത് പലിശ പിരിക്കാൻ മാത്രമാണെന്നാണ്.

മേടിച്ച പണത്തിന് ഈടായി വാങ്ങിക്കുന്നത് ATM Card, Signed Blank Cheque, Passport മുതലായവയാണ്‌. ആരെങ്കിലും മരിച്ചതിന്റെ പേരിൽ അടിയന്തിരമായി നാട്ടിൽ പോകേണ്ടി വന്നാൽ പോലും പാസ്സ്‌പോർട്ട് തിരിച്ചു കിട്ടാൻ വേറെ ആരുടെയെങ്കിലും പാസ്സ്‌പോർട്ട് ഈടായി നല്കണം. പലിശ കൈ കൊണ്ട് തൊടാൻ അനുവാദം ഇല്ലാത്ത ഒരു വാരിയർ കുവൈറ്റിൽ നഴ്സുമാരെ ന്യൂസ് അറിയിക്കാൻ വേണ്ടി ഒരു ഫേസ്ബുക്ക് പേജ് നടത്തുന്നുണ്ട്. ഇവന്റെ ചില വിക്രിയകൾ ഒരു വർഷം മുൻപ് അറിഞ്ഞപ്പോൾ എന്റെ ബന്ധുക്കളായ രണ്ട് മെയിൽ നഴ്സുമാരെ ഈ വിവരം അറിയിച്ചിരുന്നു.

ഒരാൾ അന്ന് UNA യുടെ ജില്ലാ നേതാവാണ് അദ്ദേഹം സംസ്ഥാന നേതാവിനെ അറിയിച്ചേക്കാം എന്ന് പറഞ്ഞു, അറിയിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്തായാലും സംഘടനയിൽ ഉള്ള മെമ്പർമാരെ എങ്കിലും ഈ വക പണികൾ അയാൾ നടത്തുന്നതിനെ പറ്റി അന്വേഷിച്ചു അറിയിച്ചേക്കാം എന്ന് നഴ്സുമാരുടെ രക്ഷകർ ഇതുവരെ വിചാരിച്ചിട്ടില്ല. ഇപ്പോൾ നഴ്സുമാർക്ക് വേണ്ടി വാരിയർ നടത്തുന്ന പോരാട്ടം കാണുമ്പോൾ എന്ത് കൊണ്ടാണ് വല്ല്യ നേതാവ് അന്വേഷണം നടത്താത്തത് ? ഇവന്റെ പേജിൽ നഴ്സുമാർക്ക് വേണ്ടിയുള്ള വാർത്തകളോടൊപ്പം ഇടയ്ക്കിടയ്ക്ക് കുവൈറ്റിൽ ഉള്ള തൊഴിൽ അവസരങ്ങളെ കുറിച്ചും അതിന് വേണ്ടിയുള്ള ലൈസൻസ് എടുക്കാൻ സഹായിക്കുന്നതിന് കുറിച്ചും അറിയിപ്പുകൾ കൊടുക്കാറുണ്ട്.

തൊഴിൽ സംഘടിപ്പിക്കുന്നതിൽ തട്ടിപ്പ് ഉണ്ടോ എന്നറിയില്ല, ഈ രീതിയിൽ ഉള്ള സ്വഭാവം വെച്ച് നോക്കുമ്പോൾ കാണാതിരിക്കാൻ ഒരു വഴിയുമില്ല. ലൈസൻസ് സംഘടിപ്പിച്ചു കൊടുക്കാൻ 25 KD മിനിസ്ട്രിയിൽ ഫീസ് ഉള്ളപ്പോൾ ഇവൻ വാങ്ങുന്നത് 500 KD ആണെന്നാണ് പലരും പറയുന്നത്.

ലൈസൻസ് എടുത്ത് കൊടുക്കാൻ വേറെയും അനുബന്ധ ചിലവുകൾ ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ തന്നെ 500 KD വലിയ കൊള്ള തന്നെയാണ്. കുവൈറ്റിൽ നഴ്സിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ഹോസ്പിറ്റൽ മുഖേനയോ, കമ്പനി മുഖേനയോ സാധിക്കുകയുള്ളു. ബാങ്കിൽ ജോലി ചെയ്യുന്നു എന്ന് ഫേസ്ബുക്ക് പ്രൊഫൈലിൽ പറയുന്ന ഇവൻ അതിനായി ഒരു കടലാസ്സ് കമ്പനി റെജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ ഈ കൊള്ളക്കാരെ ഈ രീതിയിൽ തുടരാൻ അനുവദിച്ചാൽ നാളെ ഇതിലും വലിയ ദുരന്തം നിങ്ങളെ തേടി വരും. ആ ദയനീയ അവസ്ഥയിലും രക്ഷകർ എന്ന പേരിൽ ചൂക്ഷണം ചെയ്യാൻ കുറെ മിടുക്കന്മാർ അവതരിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (9 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (33 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (57 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends