ഇപ്പോ മതഭ്രാന്തന്മാര് ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു
ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ മാറ്റിപ്പറയില്ല. ഓഫീസ് ആക്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍ എം.പി. ഓഫീസിനും തനിക്കുമുള്ള പൊലീസ് സുരക്ഷ ശക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ' അവര്‍ എന്റെ ഓഫീസ് അടിച്ചുതകര്‍ത്തു. ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്രമുണ്ട്. അത്തരത്തില്‍ അഭിപ്രായം പറയുന്നവര്‍ക്കു നേരെ കൈയേറ്റം നടത്തുന്നത് ജനാധിപത്യധ്വംസനമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.
എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിനുനേരെയും അഭിപ്രായ പ്രകടനത്തിനുനേരെയുമുള്ള ആക്രമണമാണിത്.' തന്നെ കാണാനെത്തിയവരെയും നിവേദനം സമര്പ്പിക്കാനെത്തിയവരെയും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും ശശി തരൂര്‍ വ്യക്തമാക്കി. അതേസമയം, ശശി തരൂര്‍ എം.പി.യുടെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കരിഓയില്‍ പ്രയോഗം അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമെന്ന് കെഎസ്യു.
https://www.facebook.com/Malayalivartha