സ്ത്രീകള്‍ക്ക് മുന്നില്‍ ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച യുവാവിന് സംഭവിച്ചത്
സ്ത്രീകള്‍ക്ക് മുന്നില്‍ ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. പള്ളിക്കര കുന്നുകോളനിയിലെ എം അബ്ദുര്‍ റഹ് മാന്‍(30) ആണ് അറസ്റ്റിലായത്. ഞാറാഴ്ച വൈകിട്ട് 2.45 മണിയോടെ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളുടെ ഇരിപ്പിടത്തിന് സമീപമാണ് യുവാവിന്റെ പരാക്രമണം നടന്നത്.
പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസിന് നിരക്കാത്ത പ്രവര്‍ത്തി നടത്തിയ യുവാവിനെ വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ എസ്ഐ അജിത്കുമാര്‍ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha