Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...

26 APRIL 2018 07:53 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായി ലിഗ കേരളത്തിലെത്തിയത്. അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്നു. തിരുവനന്തപുരം പോത്തൻകോട് വിഷാദരോഗത്തിനുള്ള ആയുർവേദ ചികിത്സയ്ക്ക് എത്തിയ ലീഗ കോവളം കാണാനിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്യ്തു. ലിഗക്കായുള്ള 38 ദിവസത്തെ തിരച്ചിലിനൊടുവില്‍ കോവളം പോലീസ് സ്റ്റേഷന് സമീപത്തുള്ള കണ്ടൽക്കാടിന് ഉള്ളിൽ ലിഗ മരിച്ച നിലയിൽ കാണപ്പെട്ടത്. ദൈവദത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ നഷ്ടമായത് കൂടെപ്പിറപ്പിനെ. എത്രയൊക്കെ മാപ്പപേക്ഷിച്ചാലും ഇലിസ നമ്മുടെ കേരളത്തെ സ്നേഹിക്കുന്നു.

കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...

മലയാളികൾ ഒരിക്കലും എന്നോട് മാപ്പിരക്കരുത്. മനുഷ്യൻ അല്ല ഭരണ സംവിധാനത്തിലാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒരു കാര്യം സംഭവിച്ചാൽ ഒരിക്കലും അത് വേറെ ഒരാളുടെ മേൽ ചാർത്തി രക്ഷപെടാൻ ഒരിക്കലും ശ്രമിക്കരുത് മറിച്ച് ഒറ്റ കെട്ടായി ഭാവിയിലേക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ആലോചിച്ച പ്രവർത്തിക്കുക.

ഒരു മനുഷ്യനെ കാണാതായി എന്നറിഞ്ഞാൽ ആദ്യ മണിക്കുറുകൾ വളരെ പ്രധാനമാണ് .കേരളം പോലീസ് ന് അക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് 3 ദിവസത്തേക്ക് പോലീസ് നിർജീവ്യമായിരുന്നു. ആദ്യമണിക്കൂർ പോലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഈ രാജ്യത്തിൻറെ ഒരു പാട് പൈസയും സമയവും ഏറ്റവും പ്രധാനമായി കുറച്ചാളുകളുടെ എങ്കിലും സമാധാനത്തിനും സന്ദോഷത്തിനും കരണമായേനെ. പോലീസ് ജനങ്ങൾക്ക് നല്കുന്ന വാഗ്ദാനം പാലിക്ക പെടുവാൻ അവർക്ക് ആയില്ല അതിൽ നിരാശയുണ്ട്..

ഇപ്പോൾ കേരളം മുഴുവൻ എന്നെ സ്വന്തം സഹോദരിയായിട്ടാണ് കാണുന്നത്. കേസ് തുടങ്ങിയ സമയത്ത് പോലീസ് സഹകരണം കുറവായിരുന്നെങ്കിലും ഇപ്പോൾ പോലീസ് എല്ലാ വിധത്തിലും സഹായിക്കുന്നുണ്ട്. കേരളം ദൈവത്തിന്റെ നാടാണെന്ന വിശ്വാസം ഇപ്പോഴും എനിക്കുണ്ട്. നിങ്ങൾക്ക് ഒരിക്കലും നാണക്കേട് ഉണ്ടാക്കുന്ന ഒരു വിഷയം ആവരുത് ഇത്. ഞാനൊരു തികഞ്ഞ ദൈവ വിശ്വാസിആണ്. ക്ഷമിക്കുവാനും സ്നേഹിക്കാനും അണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്.

ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണം. സംഭവിച്ചതെല്ലാം ഭയാനകമായ കാര്യങ്ങളാണ്. ഇനി കേസിന്റെ റിപ്പോർട്ടുകൾ വരാതെ തിരിച്ചു നാട്ടിലേക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ലീഗയുടെ സഹോദരി ഇലീസ്.

കോവളം കടല്‍ത്തീരത്തുനിന്ന് ചെന്തിലാക്കരിയിലേക്ക് ഒറ്റയ്ക്ക് ലീഗെക്ക് നടന്നെത്താനാകില്ലെന്ന ഉറപ്പാണ് അവര്‍ മലയാളിവർത്തയോട് പങ്കുവെച്ചത്.എന്തിനാണ് ലിഗ കോവളത്തേക്ക് പോയതെന്ന് വ്യക്തമല്ല ;അവൾക്ക് കോവളത്തെ കുറിച്ച് അറിയാമായിരുന്നില്ല. കടൽത്തീരത്തേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഡ്രൈവറാണ് കോവളം നിർദ്ദേശിച്ചത്.

ഞങ്ങൾ കോവളം ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും കോവളത്തിന്റെ വടക്കുഭാഗത്താണ്‌ ഞങ്ങൾ തെരച്ചിൽ നടത്തിയത്. എന്നാൽ ലിഗ പോയത് തെക്കു ഭാഗത്തേക്കായിരുന്നു. ലിഗ വിഷാദ രോഗിയായിരുന്നു ,ആയുർവേദ ചികിത്സക്കായാണ് ഞങ്ങൾ കേരളത്തിൽ എത്തിയത്. പുകവലിക്കാറുണ്ടായിരുന്നെങ്കിലും ലിഗ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ല . അതുകൊണ്ട് തന്നെ ലഹരി തേടി അല്ല അവൾ അവിടെ പോയത്. ആത്‌മഹത്യചെയ്യാനായി അവിടം തെരഞ്ഞെടുക്കുമെന്നും വിശ്വസിക്കുന്നില്ല.

ലീഗയുടെ കയ്യിൽ ആകെ 2000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. പണം ലഭിക്കാൻ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ലതാനും. ഒരു പക്ഷെ ഭാഷയുടെയും ദേശത്തിന്റെയും വ്യത്യാസം കൊണ്ടാകണം പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും ഭാഗത്തുനിന്ന് ചില തെറ്റിദ്ധാരണകൾ ഉണ്ടായത്.'

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായി ലിഗ കേരളത്തിലെത്തിയത്. അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്നു. പെട്ടന്നൊരു ദിവസം കാണാതായ ലിഗയെ ഒരു മാസത്തിനു ശേഷം കോവളം പോലീസ് സ്റ്റേഷന് സമീപത്തുള്ള കണ്ടൽക്കാടിന് ഉള്ളിൽ കാണപ്പെട്ടത്. ലിഗയുടെ മരണം കൊലപാതകമാണെന്നു പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറയുന്നു.ശ്വാസംമുട്ടി മരിച്ചതാകാമെന്നും ഇപ്പോൾ വാർത്തകൾ പുറത്ത് വരുകയാണ് യുവതിയെ കണ്ടെത്താന്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നു രഹസ്യാന്വേഷണ വിഭാഗം അടിവരയിട്ടുപറയുന്നു. കേരളം അവയവ കരിച്ചന്തക്കാരുടെ കേന്ദ്രമാണെന്ന് ലീഗയുടെ ഭർത്താവ് ആരോപിച്ച് രംഗത്ത് വന്നിരുന്നു .ലോൿഅരാഷ്ട്രങ്ങളുടെ മുന്നിൽ തലകുനിച്ച് ദൈവത്തിന്റെ സ്വന്തം നാടും .

പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദ്ദന്‍. ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവളെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂ നടത്തിയ പ്രതികരണം. ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പാണ് ആന്‍ഡ്രൂവിന്‍റെ പ്രതികരണം.

ലീഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത് . ലീഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പൊലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസ് നടത്തിയില്ലെന്നും ആന്‍ഡ്രൂസ് വിദേശ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

കേരളത്തിലെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുക പോലും ചെയ്തു. പിന്നീട് പൊലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ കാര്യം പൊലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിദത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വിവരം ആന്‍ഡ്രുവും ലിഗയുടെ സഹോദരി ഇലീസും അറിഞ്ഞത് ലീഗയെ അന്വേഷിച്ചുള്ള തെരച്ചിലിനിടയിലാണ്. കാസര്‍ഗോഡു ഭാഗത്തായി ഇദ്ദേഹം ഭാര്യക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അജ്ഞാതമായ ഒരു മൃതദേഹം തിരുവല്ലം പനത്തുറ ആറിന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ കണ്ടെത്തിയതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയും പിന്നീട് ഇത് കാണാതായ വിദേശ വനിതയുടേതാണെന്ന് സഥിരീകരിക്കുകയുമായിരുന്നു.

കേസന്വേഷിക്കുന്ന പ്രത്യേകസംഘം ഇതു മുഖവിലയ്ക്കെടുക്കുന്നില്ല. മുന്‍ കാലങ്ങളില്‍ പോലീസിനു പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ചാരന്‍മാര്‍ ഉണ്ടായിരുന്നു. ക്രിമിനല്‍സംഘങ്ങള്‍ കുറ്റകൃത്യം നടത്തിയാല്‍ ഇവര്‍ വിവരം പോലീസിനു കൈമാറും. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോലോക സംഘത്തിലേക്കെത്താന്‍ പോലീസിനു കഴിയാത്തതു നാണക്കേടായി.

യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പോലീസിന്റെയും ഒത്താശയില്‍ ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

യുവതിയെ കാണാതായെന്നു പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ഇവിടെ പരിശോധനയ്ക്ക് മുതിര്‍ന്നിരുന്നെങ്കില്‍ മൃതദേഹം ഇത്രയും മോശം അവസ്ഥയിലാകുമായിരുന്നില്ല. നിര്‍ണായക തെളിവുകള്‍ മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് അന്വേഷണ സംഘം. അതിനിടെ, ഫോറന്‍സിക് വിദഗ്ധരോടൊപ്പം ലിഗയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തങ്ങളുടെ കൂട്ടത്തിലുള്ള വിദേശ ഡോക്ടറെക്കൂടി അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് തളളി. നിയമപരമായി പലപ്രശ്നങ്ങള്‍ക്കും ഇത് ഇടയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.ലിഗയുടേതാണ് മൃതദേഹമെങ്കിലും അവര്‍ ധരിച്ച ജാക്കറ്റ് ആരുടേതാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇത് മാത്രമല്ല, മറ്റ് നിരവധി ഘടകങ്ങളും ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു.

തലമുടിയിലെ ഹെയര്‍ക്ലിപ്പ്, ടിഷര്‍ട്ട്, ഹാഫ് പാന്റ്, പല്ലിന്റെ പ്രത്യേകത എന്നിവ കണ്ടാണു സഹോദരി ഇലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാത്രവുമല്ല മൃതദേഹത്തിലുള്ള ജാക്കറ്റും സമീപത്തു കിടന്ന ചെരിപ്പും ലിഗയുടേതല്ല. അന്വേഷണത്തില്‍ തൃപ്തയല്ലെന്ന് ഇലീസ് ചൂണ്ടിക്കാട്ടിയതോടെ പൊലീസിനും ഇനി തലവേദയുടെ നാളുകളായിരിക്കും. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത യുവതിയെ കാണാതായപ്പോള്‍ മുതല്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് പഴുതടച്ച അന്വേഷണം തന്നെ നടത്തേണ്ടി വരും.

ഒറ്റപ്പെട്ട കുറ്റിക്കാട്ടില്‍ ഒരു വിദേശ വനിത ഒറ്റയ്ക്ക് എങ്ങനെയെത്തിയെന്ന ചോദ്യം സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മൃതദേഹം കണ്ട ചെന്തിലാക്കരിയില്‍ പനത്തുറയാറിന് സമീപത്തെ കുറ്റിക്കാട്ടില്‍ നട്ടുകാര്‍ പോകാറില്ല. തന്റെ സഹോദരി ഇവിടെ എങ്ങനെ എത്തിയെന്ന സംശയമാണ് ലിഗയുടെ മരണം കൊലപാതകമാകാമെന്ന ആരോപണമുന്നയിക്കാന്‍ ഇല്‍സിയെ പ്രേരിപ്പിച്ചത്. മൃതദേഹത്തില്‍ കണ്ട ജാക്കറ്റും ചെരിപ്പും ലിഗയുടെതല്ലെന്നതും അവരുടെ സംശയത്തിന് ആക്കം കൂട്ടുന്നു. എന്നാല്‍ മരണകാരണം എന്താണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായാലേ അന്വേഷണം ഏതുവിധത്തിലാകണമെന്ന് തീരുമാനിക്കാനാവൂവെന്നും പൊലീസ് പറയുന്നു. അതേസമയം പൊലീസ് അന്വേഷണം തുടരുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധനകള്‍ തുടരുന്നുണ്ട്. വിശാലമായ പ്രദേശമായതിനാല്‍ അടുത്ത ദിവസങ്ങളിലും അത് തുടരും.

കോവളത്തിനു സമീപം വാഴമുട്ടത്തുനിന്നാണ് ചെന്തിലാക്കരിയിലേക്ക് പോകേണ്ടത്. ഏകദേശം അരക്കിലോമീറ്ററുള്ള റോഡ് പനത്തുറയാറിന്‍കരയില്‍ അവസാനിക്കുന്നു. ഈ റോഡിന് ഇരുഭാഗത്തും നിരവധി വീടുകളുമുണ്ട്. റോഡ് അവസാനിക്കുന്നിടത്തുനിന്ന് മുന്നൂറു മീറ്ററോളം അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം. കാടുപിടിച്ച തെങ്ങിന്‍പുരയിടത്തിലൂടെ മാത്രമേ ഈ ഭാഗത്ത് പോകാനുമാവൂ. ഈ പുരയിടത്തിന്റെ ഭാഗത്ത് രണ്ട് വീടുകളുമുണ്ട്. എന്നാല്‍ സമീപവാസികള്‍ ആരുംതന്നെ കുറ്റിക്കാടിന്റെ ഭാഗത്തേക്ക് പോകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വല്ലപ്പോഴും ചൂണ്ടയിടാന്‍ പോകുന്നവരും വീണുകിടക്കുന്ന തേങ്ങ പെറുക്കാന്‍ പോകുന്നവരും മാത്രമാണ് ഇവിടെ എത്താറുള്ളത്.

അതുകൊണ്ടുതന്നെ അപരിചിതരായ ആരെങ്കിലും ഇതുവഴി പോകുകയാണെങ്കില്‍ സമീപവാസികള്‍ക്ക് കാണാനുമാകും. ഒരു വിദേശസ്ത്രീയെ ഇവിടെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നാട്ടുകാരിയല്ലാത്ത ഒരു സ്ത്രീക്ക് ഈ ഭാഗത്ത് ഒരിക്കലും എത്താനാകില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഏതാനും മാസംമുമ്ബ് ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജീര്‍ണിച്ച്‌ അസ്ഥികൂടം മാത്രമായ അവസ്ഥയിലായിരുന്നു അതെന്നും നാട്ടുകാര്‍ പറഞ്ഞു.

അതേസമയം തിരുവല്ലം ആറ്റിലൂടെ വഞ്ചിയിലോ ബോട്ടിലോ സഞ്ചരിച്ചാല്‍ ഈ ഭാഗത്ത് എത്താനാകും. ഇത്തരത്തില്‍ എത്തിയതാണോ എന്ന സംശയവും നാട്ടുകാര്‍ ഉന്നയിക്കുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ലിഗ ഒറ്റയ്ക്ക് പലപ്പോഴും നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്തരത്തില്‍ ഇവിടെ എത്തിയേക്കാം എന്ന് കരുതാവുന്നതുപോലെ മറ്റാരെങ്കിലും ഇവിടെ എത്തിച്ചതാണോയെന്ന് സംശയിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ലിഗയെ അവസാനമായി കണ്ടത് കോവളത്തുവച്ചായിരുന്നു. പോത്തന്‍കോട്ടു നിന്ന് ഒരു ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയെന്നായിരുന്നു പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് ഇവരെക്കുറിച്ച്‌ വിവരമൊന്നും ഉണ്ടായിരുന്നില്ല.

ലിഗയെ ചികിത്സിച്ച ആയുര്‍വേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാകുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോള്‍ ധരിച്ചിരുന്നത്. നേരിയ ടിഷര്‍ട്ട് ധരിച്ചാണ് ലിഗ അന്നു പുറത്തുപോയത്. തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ, കണ്ടല്‍ക്കാടിലെ വള്ളിപ്പടര്‍പ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീര്‍ണമാണു ശരീരം. ശിരസ് മുറിഞ്ഞു മാറിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണു വിവരം. മൃതദേഹം പഴകിയതിനെത്തുടര്‍ന്ന് തല അടര്‍ന്നു വേര്‍പെട്ടതാകാമെന്നാണു പൊലീസ് നിഗമനം. ശരീരത്തില്‍ മുറിവേറ്റിരുന്നോ എന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ.

മൃതദേഹം കണ്ടതിന് സമീപത്തു നിന്നും സിഗരറ്റ് കവറും വെള്ളക്കുപ്പിയും ലൈറ്ററും പൊലീസിന് ലഭിച്ചിരുന്നു. സിഗരറ്റ് പായ്ക്കറ്റില്‍ രണ്ടെണ്ണം വിദേശ നിര്‍മ്മിതമാണ്. നിരന്തരം പുകവലിക്കുന്ന ശീലമുള്ള ലിഗതന്നെ ഇതുകൊണ്ടുവന്നതാണോ എന്നതും അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 minutes ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (10 minutes ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (20 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (35 minutes ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (1 hour ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (1 hour ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (3 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (3 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (4 hours ago)

Malayali Vartha Recommends