Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

സൗദാബിക്ക് അസുഖം വന്നപ്പോൾ ചികിൽസിച്ച് ഭേദമാക്കിയ സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാർ പ്രചരിപ്പിച്ചതിൽ മനം നൊന്ത് പെണ്‍മക്കളോടൊപ്പം വീടുവിട്ടിറങ്ങി; ഒടുവിൽ മനസമാധാനം കിട്ടാനായി ഇറങ്ങിത്തിരിച്ചത് സിദ്ധന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്: കോഴിക്കോട് നിന്നും കാണാതായി തിരികെയെത്തിയ വീട്ടമ്മയുടെ മൊഴി ഇങ്ങനെ...

23 MAY 2018 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...

ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്‍മക്കളെയും 22 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരില്‍ നിന്നും പെണ്‍മക്കളോടൊപ്പം കാണാതായ വീട്ടമ്മ ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തി.

സൗദാബിയെയും മക്കളെയും കാണാതായതിന് പിന്നില്‍ കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സൗദാബിക്ക് അസുഖം വന്നപ്പോള്‍ വീട്ടിലെത്തി ചികിത്സിച്ചിരുന്നതും വെള്ളം മന്ത്രിച്ചു നല്‍കിയതുമെല്ലാം സിദ്ധനായിരുന്നു. തുടര്‍ന്ന് പല തവണ സിദ്ധന്‍ യുവതിയുടെ വീട്ടില്‍ വന്നിരുന്നു. സിദ്ധനെ കാണാനായി യുവതി ചികിത്സാ കേന്ദ്രത്തിലേക്കും പോയിരുന്നു.

തുടര്‍ന്ന് സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കള്‍ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധന്‍ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിര്‍ത്തി. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ സംസാരം പരന്നു. ഈ സാഹചര്യത്തില്‍ താന്‍ മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്ന് സൗദാബി പോലീസിനോടു പറഞ്ഞു.

അതേസമയം, സൗദാബിയും കുട്ടികളും സിദ്ധന്റെ അടുപ്പക്കാരനായ മറ്റൊരാളുടെ ബീമാപള്ളിക്കു സമീപത്തെ ഫ്‌ളാറ്റിലായിരുന്നു താമസിച്ചതെന്ന് കരിപ്പൂര്‍ എസ്‌ഐ കെബി ഹരികൃഷ്ണന്‍ പറഞ്ഞു. നിലമ്ബൂര്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം ബീമാപള്ളിയിലെ വീട്ടിലാണ് താമസം. ഇവിടെ ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുകയാണിയാള്‍. സൗദാബി മുമ്ബും ബീമാപള്ളിയില്‍ വന്നപ്പോള്‍ താമസിച്ചിരുന്നത് ഇയാളുടെ ഫ്‌ളാറ്റിലായിരുന്നു. ഈ വ്യക്തിക്ക് കൊണ്ടോട്ടി പുളിയംപറമ്ബിലെ സിദ്ധനുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് കണ്ടെത്തി.

'എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ ഖാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു'. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..' എന്നായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പോലീസ് അജ്മീറില്‍ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസിടിവി അടക്കം പരിശോധിച്ചിരുന്നു.

ഒടുവില്‍ സൗദാബിയുടെ പരിചയക്കാരുടെയും മുമ്ബ് താമസിച്ചവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇക്കൂട്ടത്തില്‍ ബീമാപള്ളിയില്‍ താമസിക്കുന്ന നിലമ്ബൂര്‍ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാള്‍ അന്വേഷണത്തിന് സഹകരിക്കാതായതോടെ പോലീസിന് സംശയം തോന്നി. ഈ സാഹചര്യത്തില്‍ ഇയാളുടെ നിലമ്ബൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പോലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവര്‍ത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇയാള്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു.

കോഴിക്കോട്ടെത്തിയ സൗദാബിയും മക്കളും സ്‌നേഹിതയിലെത്തി അഭയം തേടുകയായിരുന്നു ഇവര്‍ക്കായി അന്വേഷണം നടക്കുന്നത് മനസ്സിലാക്കിയ സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങള്‍ സമ്മതിച്ചത്.

സൗദാബിയെയും മൂന്ന് പെണ്‍കുട്ടികളെയും കോടതിയില്‍ ഹാജരാക്കി. കോടതി തീരുമാനം ആരാഞ്ഞപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഭര്‍ത്താവ് സ്വീകരിക്കാനും തയ്യാറായിരുന്നു. അതേസമയം സിദ്ധനെയും ഒളിവില്‍ പാര്‍പ്പിച്ചയാളെയും കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുമെന്ന് എസ്‌ഐ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (23 minutes ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (34 minutes ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (41 minutes ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (51 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (1 hour ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (1 hour ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (3 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (4 hours ago)

Malayali Vartha Recommends