കാക്കള്‍ ഓടട്ടെ... ഇലക്ഷന് കഴിഞ്ഞു: മോഡിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകള്‍ കര്‍ഷകര്‍ നോക്കുകുത്തിയാക്കി
ഇലക്ഷന് കഴിഞ്ഞപ്പോള്‍ ചിക്ക്മംഗളൂരുവിലെ കര്‍ഷകര്‍ക്കാണ് ഗുണമുണ്ടായത്. പാടത്ത് നോക്കുകുത്തിയായി ഇരിക്കുകയാണ് പ്രമുഖ നേതാക്കള്‍. കര്‍ണാടക ഇലക്ഷന് കഴിഞ്ഞപ്പോള്‍ നേതാക്കളെല്ലാം മടങ്ങിയെങ്കിലും ചിക്ക്മംഗളൂരുവിലെ പാടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഇപ്പോഴും പോയിട്ടില്ല. തെരഞ്ഞെടുപ്പ് കാംപെയിനുമായി ബന്ധപ്പെട്ട് ബിജെപി ചിക്ക്മംഗളൂര്‍ ജില്ലയില്‍ സ്ഥാപിച്ച മോദിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകളാണ് ഇവിടുത്തെ കര്‍ഷകര്‍ പാടത്ത് നോക്കുകുത്തിയായി നിര്‍ത്തിയിരിക്കുന്നത്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയം നേടിയ ബിജെപി ശക്തമായ കാംപെയിനാണ് ഈ ജില്ലയില്‍ നടത്തിയിരുന്നത്. പ്രധാനമന്ത്രിയും അമിത്ഷായും നേരിട്ട് പ്രചാരണത്തിനെത്തുകയും ബൂത്ത് അടിസ്ഥാനത്തില്‍ പ്രദേശിക നേതാക്കള്‍ വോട്ട് പിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനോടൊപ്പം വന്‍തുക മുടക്കി കൂറ്റന്‍ കട്ടൗട്ടുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയും ചെയ്തിരുന്നു. അതേസമയം, കട്ടൗട്ടുകള്‍ നോക്കുകുത്തികളായ വെച്ചത് എവിടെയും കാണാന്‍ സാധിച്ചില്ലെന്നാണ് ഇക്കാര്യമന്വേഷിച്ച മാധ്യമങ്ങളോട് ലക്കാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി
https://www.facebook.com/Malayalivartha