ഡല്‍ഹിയിലെ മൂന്ന് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്ക്വാഡ് പരിശധന തുടങ്ങി
ഡല്‍ഹിയിലെ മൂന്ന് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്ക്വാഡ് പരിശധന തുടങ്ങി.ചാണക്യപുരിയിലെ സംസ്കൃത സ്കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്കൂള്‍, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലേക്കാണ് ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്.
സ്കൂളുകളില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലില്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷന്‍, ബോംബ് ഡിസ്പോസല്‍ ടീമുകള്‍ പരിശോധന ആരംഭിച്ചു.
ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ആര്‍കെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha