പാക്കിസ്ഥാന്റെ പിടിയിലുള്ള കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ ഹര്‍ജി നല്കി
പാക്കിസ്ഥാനില്‍ ചാരവൃത്തി ആരോപിച്ച് പിടിയിലായ കുല്ഭൂഷന് ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ പാക്ക് കോടതിയില്‍ ഹര്‍ജി നല്കി. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം നല്‍കണമെന്നൂം ഇന്ത്യ ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ഗൗതം ബംബാവാല പാക് വിദേശകാര്യ സെക്രട്ടറിയായ ഐസാസ് അഹമദ് ചൗധരിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു.
ജാദവിനെ മോചിപ്പിക്കണമെന്നും നാല്‍പ്പത് ദിവസത്തിനകം അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചതെന്ന് ഇന്ത്യന്‍ ഹൈക്കമീഷണര്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയുടെ ഈ ആവശ്യം പാക് സൈന്യം നിരാകരിച്ചിരുന്നു. പാക് സൈനിക കോടതിയാണ് ചാരവൃത്തി ആരോപിച്ച് ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.
https://www.facebook.com/Malayalivartha