ഉപരാഷ്ട്രപതി ആശുപത്രി വിട്ടു ; വെങ്കയ്യ നായിഡുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്
ആൻജിയോഗ്രാഫിക്കു ശേഷം ഉപരാഷ്ട്രപതി ആശുപത്രി വിട്ടു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ഡൽഹിയിലെ എയിംസിലായിരുന്നു വെങ്കയ്യ നായിഡുവിനെ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാഫിക്കു അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
മൂന്നു ദിവസത്തെ പൂർണ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സന്ദർശകരെ അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
https://www.facebook.com/Malayalivartha