രാജ്യത്തോടുള്ള വെല്ലുവിളി ഒരിക്കലും അംഗീകരിക്കില്ല; തീവ്രവാദത്തെ നേരിടാൻ ഇന്ത്യയും കാനഡയും ഒന്നിച്ചു സഹകരിക്കുമെന്നും നരേന്ദ്ര മോദി
ഇന്ത്യയും കാനഡയും തീവ്രവാദത്തെ നേരിടാൻ ഒന്നിച്ചു സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തോടുള്ള വെല്ലുവിളി ഒരിക്കലും അംഗീകരിക്കില്ല. ഭീകരവാദത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയെന്നതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
വളരെക്കാലങ്ങളായി ട്രൂഡോയുടെ വരവിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും കുടുംബവുമൊത്ത് അദ്ദേഹം ഇന്ത്യയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ നടത്താന്‍ ഇന്ത്യ വിശ്വസിക്കാനാകുന്ന സുഹൃത്തും പങ്കാളിയുമാണെന്ന് ജസ്റ്റിന് ട്രൂഡോ പറഞ്ഞു. ഊര്‍ജസഹകരണം ഉള്‍പ്പടെയുള്ള ആറ് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വാണിജ്യ, ഊര്‍ജമേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും കനേഡിയൻ പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.
https://www.facebook.com/Malayalivartha