നിറത്തെച്ചൊല്ലി അതിക്ഷേപിച്ചു; വിരുന്നിന് വിളമ്പിയ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് വീട്ടമ്മ കൊന്നത് കുടുമ്പത്തിലെ അഞ്ചുപേരെ
മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കറുത്ത നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതിന്റെ പേരിലാണ് കുടുംബ വിരുന്നിന് വിളമ്പിയ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് വീട്ടമ്മ അഞ്ചുപേരെ കൊലപ്പെടുത്തിയത്. ജ്യോതി സുരേഷ് സര്‍വാസെ എന്ന ഇരുപത്തിമൂന്നുകാരിയെ റായ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 18 ന് നടന്ന സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ്
രണ്ടുവര്‍ഷം മുന്‍പായിരുന്നു ജ്യോതിയും സുരേഷ് സര്‍വാസെയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ഭര്‍തൃ വീട്ടുകാരില്‍ നിന്ന് കറുത്ത നിറത്തിന്റെ പേരില്‍ ജ്യോതിക്ക് അധിക്ഷേപം പതിവായിരുന്നു. കൂടാതെ ജ്യോതി ഉണ്ടാക്കുന്ന ഭക്ഷണത്തിനും ഇവര്‍ കുറ്റം കണ്ടെത്തി. ഇതിന്റെ പേരില്‍ ജ്യോതിയുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായി. ഇതോടെ മുഴുവന്‍ കുടുംബത്തോടും ജ്യോതിക്ക് പകയായി. പ്രതികാരമെന്നോണം ജൂണ്‍ 18ന് ബന്ധുക്കളെല്ലാം പങ്കെടുത്ത കുടുംബ ചടങ്ങിനിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ജ്യോതി തീരുമാനിച്ചു. പാമ്പിനെ കൊല്ലാന്‍ വാങ്ങിയ വിഷമാണ് ജ്യോതി ഭക്ഷണത്തില്‍ കലര്‍ത്തിയത്. നാല് കുട്ടികളുള്‍പ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 2.30 ന് ആരംഭിച്ച വിരുന്നില്‍ നാല് മണിയോടെ മാത്രമാണ് ജ്യോതിക്ക് വിഷം കലര്‍ത്താനായത്. ഇതാണ് വന്‍ദുരന്തം ഒഴിവാകാന്‍ കാരണം.
https://www.facebook.com/Malayalivartha