Widgets Magazine
12
Dec / 2017
Tuesday

28 കാരനായ വരന് 82 കാരി വധു

25 FEBRUARY 2017 04:50 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിലുടെയും ഫോണ്‍ കോളുകളിലൂടെയും പരിചയപ്പെടുന്ന രണ്ട് വ്യക്തികള്‍ തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത് ഇപ്പോ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇന്തോനേഷ്യയില്‍ ഈ അടുത്തൊരു വിവാഹം നടന്നു. വരന്റെയും വധുവിന്റെയും പ്രായം കേട്ടാല്‍ ആരുമൊന്നും ഞെട്ടും. പ്രണയത്തിന് കണ്ണുംമൂക്കുമില്ല, പ്രയമില്ല എന്നൊക്കെ പറയുന്നത് ഇവരുടെ കാര്യത്തില്‍ സത്യമായി. നമ്പര്‍ തെറ്റിവന്ന ഒരു ഫോണ്‍കോള്‍ ആണ് ഇവരുടെ പ്രണയത്തിന് തുടക്കമായത്. ഏകദേശം ഒരു വര്‍ഷം മുന്‍പാണ്, ഇന്‍ഡോനേഷ്യയിലെ ഒരു കാര്‍ ഗാരേജില്‍ ജോലിക്കാരനായ ഡാന്‍ഡേലിനെ തേടി ഒരു ഫോണ്‍കോള്‍ എത്തുന്നത്. ആളുമാറി വന്ന കോള്‍ ആയിരുന്നെങ്കിലും വ്യത്യസ്തമായ ആ പെണ്‍ശബ്ദത്തിനുടമയോട് ഡാന്‍ഡേലിനു താല്‍പര്യം തോന്നി. ആ താല്‍പര്യം പിന്നീട് ആരാണ് മറുതലയ്ക്കലുള്ളത് എന്നറിയാനുള്ള ജിജ്ഞാസയായി, അതിനുള്ള മറുപടി കിട്ടിയപ്പോഴാ ബഹു സന്തോഷം. മാര്‍ത്ത തന്നെ പരിചയപ്പെടുത്തിയ രീതിയാണ് ഡാന്‍ഡേലിനെ ആകര്‍ഷിച്ചത്.

പിന്നീട് ആ ബന്ധം വളരുകയും അവര്‍ മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുകയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം കൈമാറുകയുടം ചെയ്തു. മാര്‍ത്തയില്ലാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ വന്നപ്പോള്‍ ഡാന്‍ഡേല്‍ തന്റെ പ്രണയം മാര്‍ത്തയോട് തുറന്നു പറഞ്ഞു. മാര്‍ത്തക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ തന്റെ പ്രണയിനിയെ കാണാന്‍ അമിതാവേശത്തില്‍ എത്തിയ ഡാന്‍ഡേല്‍ 82 കാരിയായ മാര്‍ത്തയെ കണ്ട് ഞെട്ടി. ഫോണില്‍ സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഡാന്‍ഡേല്‍ കരുതിയിരുന്നില്ല താന്‍ പ്രണയിക്കുന്നത് 82 കാരിയായ വിധവയെ ആയിരിക്കുമെന്ന്. മാര്‍ത്ത അത് മനപ്പൂര്‍വം ഒളിച്ചു വെക്കുകയായിരുന്നു. തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ 10 വര്‍ഷങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ധത്തില്‍ കഴിയുന്ന മാര്‍ത്തയ്ക്ക് ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് ഡാന്‍ഡേലിനു മനസിലായി. അങ്ങനെ തങ്ങളുടെ പ്രണയവുമായി മുന്നോട്ടു പോകാന്‍ ഇരുവരും തീരുമാനിച്ചു.

ആദ്യം വീട്ടുകാര്‍ എതിര്‍ത്തുവെങ്കിലും ഡാന്‍ഡേലിനു മാര്‍ത്തയോടുള്ള സ്‌നേഹം കണക്കിലെടുത്ത് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെ നാടും നാട്ടുകാരും സാക്ഷിയായി ഫെബ്രുവരി 18ന് ഇരുവരും വിവാഹിതരായി. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നിത്തുടങ്ങിയ സമയത്താണ് വിവാഹത്തിലൂടെ ഡാന്‍ഡേല്‍ തനിക്കു സ്വന്തമാകുന്നത് എന്നും, ഭാര്യ എന്ന രീതിയിലുള്ള ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നു എന്നും മാര്‍ത്ത പറഞ്ഞു. ശേഷിച്ച കാലം ഡാന്‍ഡേലിനൊപ്പം സന്തോഷമായി കഴിയണം എന്നതു മാത്രമാണ് മാര്‍ത്തയുടെ ആഗ്രഹം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (2 minutes ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (14 minutes ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (35 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (43 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (45 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (53 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (1 hour ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (3 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (3 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (3 hours ago)

Malayali Vartha Recommends