ആകാശത്ത് ഒഴുകി നടക്കുന്ന തീഗോളം, ഭയന്നു വിറച്ച നാട്ടുകാര്‍: ഞെട്ടിക്കുന്ന സംഭവം നടന്നത് ജര്‍മനിയില്‍
ഭൂമിയിലാണു ജീവിക്കന്നത് എങ്കിലും ആകാശത്തിലേയ്ക്ക് നമുക്ക് അല്‍പ്പം ശ്രദ്ധ കൂടുതലാണ്. പതിവിനു വിപരീതമായി എന്തു കടന്നുപോയാലും നമ്മള് നന്നായി ശ്രദ്ധിക്കും. അത് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയും കൂടും.
കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ ഉണ്ടായ ഒരു സംഭവം ആളുകളെ ഭീതിയിലാഴ്ത്തി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ലോകം മുഴുവന്‍ അതു ചര്‍ച്ചയായി മാറുകയായിരുന്നു. ജര്‍മ്മനിയിലെ ഹോങ്കോണിലാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി ആകാശത്ത് ഒരു ഭീമന് തീഗോളം പ്രത്യക്ഷപ്പെട്ടത്.
തുടക്കത്തില്‍ വിമാനമാണ് എന്നാണ് എല്ലാവരും കരുതിയത്. ആദ്യം ഒരു ചെറിയ പ്രകാശമായി വന്നു എങ്കിലും പിന്നീട് അതു വലിയ തീഗോളമായി മാറി. നീലയും പച്ചയും പ്രകാശമായിരുന്നു കണ്ടിരുന്നത്. ഈ സംഭവം കണ്ടു എന്നു പറയുന്ന നിരവധി കോളുകളാണു പോലീസിനു ലഭിച്ചത്. എന്നാല്‍ സംഭവത്തിനു കൃത്യമായ ഉത്തരം നല്കാന് പോലീസിനു കഴിഞ്ഞില്ല.
വലിയ പ്രകാശ ഗോളത്തെ പിന്തുടര്ന്നവര്ക്കു കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശധാരയാണു കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത് വിമാനം അല്ല എന്ന് ജര്‍മ്മന്‍ എയര്‍ ട്രാഫിക് കണ്ട്രോള് വ്യക്തമാക്കി. അതിവേഗത്തില്‍ സഞ്ചരിച്ച ആ തീഗോളം ഉല്‍ക്ക തന്നെയാകാനാണു സാധ്യത എന്നു പറയപ്പെടുന്നു.
https://www.facebook.com/Malayalivartha