ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചെല്‍സിക്കെതിരെ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം
സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുമായി തിളങ്ങിയ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചെല്‍സിക്കെതിരെ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്സ ജയിച്ചത്. മെസ്സി മൂന്നാം മിനുട്ടിലും 63ാം മിനുട്ടിലും ഡിംമ്പല്‍ 20ാം മിനുട്ടിലുമാണ് ഗോള്‍ നേടിയത്. നേരത്തെ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ മത്സരം 11ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരു പാദങ്ങളിലുമായി 41ന്റെ ജയത്തോടെയാണ് ബാഴ്സ ക്വാര്‍ട്ടറിലെത്തിയത്.
ഇരട്ട ഗോളോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന താരമായി മെസ്സി. 123 കളികളില്‍ നിന്നായാണ് മെസ്സി 100 ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ 148 കളികളില്‍ നിന്നായി 117 ഗോളുകള്‍ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha