Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഗംഗോത്രിയിലെ കാഴ്ചകൾ

21 JANUARY 2017 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രി.സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്. ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദർശനയിടമാണ് ഗംഗോത്രി.

ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ മുകളില്‍ ഉള്ള ഗംഗോത്രി ഹിമാനിയില്‍ നിന്നുമാണ് ഗംഗ നദി ഉത്ഭവിക്കുന്നത്. ആകാശഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിച്ച് തന്റെ പൂർവ്വികരായ സഗരപുത്രന്മാർക്കു മോക്ഷം ലഭിക്കാൻ ഭഗീരഥൻ നിരവധി വർഷങ്ങൾ ഗംഗദേവിയെ തപസ്സു ചെയ്തു. അവസാനം ഗംഗാദേവി പ്രത്യക്ഷയായി അനുഗ്രഹിച്ചു, എങ്കിലും ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി.

പിന്നീട് ഭഗീരഥൻ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി. ഭഗവാൻ ശിവന്റെ അനുവാദം വാങ്ങി വീണ്ടും ഗംഗയെ തപസ്സു ചെയ്ത്, ഗംഗാദേവിയെ പ്രത്യക്ഷ്യയാക്കി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുവാദം വാങ്ങി.സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി.

ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം.

ഉത്തരകാശിയില്‍ നിന്നും ഗംഗോത്രിയിലേക്കുള്ള യാത്ര കുത്തനെയുള്ള മലനിരകളിലൂടെയാണ്. മഞ്ഞണിഞ്ഞ മലനിരകളും ഇടുങ്ങിയ താഴ് വരകളും ഗ്ലേസിയറുകളുമാണ് ഗംഗോത്രിയുടെ  ആകർഷണം . ഇന്ത്യാ ചൈന അതിര്‍ത്തിപ്രദേശമായ ഈ വനം ഗംഗോത്രി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗംഗാമാതാവിന്റെ ക്ഷേത്രമാണ്‌ ഇവിടുത്തെ പ്രധാനക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 3200 മീറ്റര്‍ ഉയരത്തിലുള്ള ഈ ക്ഷേത്രം ഗംഗാദേവിയുടെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളതും, പ്രധാനപ്പെട്ടപ്പെട്ടതുമാണ്. ശങ്കരാചാര്യനാണ്‌ ഈ ഗംഗാക്ഷേത്രം സ്ഥാപിച്ചത്‌എന്നാണ് പറയുന്നത്. കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ശൈത്യകാലത്ത് ഈ ക്ഷേത്രം തുറക്കാറില്ല.

വേറെയും ചെറുക്ഷേത്രങ്ങള്‍ ഈ ഗംഗാതീരത്തു കാണാം. അവയില്‍ യമുനാസരസ്വതി, രാജാ ഭഗീരഥന്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ വിഗ്രഹങ്ങളുണ്ട്‌. അടുത്തു തന്നെയാണ്‌ ഭൈരവക്ഷേത്രം.

ഗംഗോത്രിയിലെ ഒരു ടൗണാണ് ഗംഗാനാനി.പര്‍വ്വതങ്ങളുടെ മനോഹരമായ കാഴ്ചകളും, പ്രസന്നമായ പ്രകൃതിയും ധാരാളം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഇവിടെയുള്ള റിഷികുണ്ഡ് എന്ന ചുടുനീരുറവയിൽ സ്നാനം ചെയ്തതിന് ശേഷമാണ് ഭക്തര്‍ ഗംഗോത്രി ക്ഷേത്രത്തിലേക്ക് പോകുന്നത്.
വേദവ്യാസന്‍റെ പിതാവും, വിശുദ്ധാത്മാവുമായ പരാശരന്‍റെ ക്ഷേത്രവും ഇവിടെയാണ്.

ഗംഗോത്രിയിലെ പേരുകേട്ട മറ്റുക്ഷേത്രങ്ങള്‍ ഗ്യാനേശ്വര്‍ ക്ഷേത്രം, ഏകാദശ് രുദ്രക്ഷേത്രം എന്നിവയാണ് . ഗൗരീകുണ്ഡും സൂര്യകുണ്ഡുമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റുകാഴ്ചകള്‍.

മഹാഭരതത്തിലെ പാണ്ഡവര്‍ തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡവ ഗുഹയാണ് ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരാകർഷണം. സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദയാരാ ബുഗ്യാലാണ് ഗംഗോത്രിയിലെ പ്രധാനപ്പെട്ട ഒരു ട്രക്കിംഗ് പോയന്റ്. ബര്‍സു, റൈതല്‍ എന്നിവയും ഇവിടത്തെ ട്രക്കിംഗ് കേന്ദ്രങ്ങളാണ്. ശേഷാംഗ് ക്ഷേത്രം ട്രക്കിംഗ് പാതയോരത്താണ്. ഔലി, കുശ് കല്യാണ്‍, മുണ്ഡാലി, കേദാര്‍ കാന്ത, തെഹ്‌റി ഗര്‍ഹ്വാള്‍, ചിപ്ലാകോട്ട് വാലി തുടങ്ങിയവയാണ് സ്‌കീയിംഗ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങള്‍.

ഗംഗോത്രി ഗോമുഖ് തപോവന്‍ ട്രക്കിംഗ് റൂട്ടിന്റെ ബേസ് ക്യാംപ് കൂടിയാണ് ഗംഗോത്രി.ഗംഗോത്രിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഗംഗാ ഗ്ലേസിയര്‍, മാനേരി, കേദാര്‍ താല്‍, നന്ദനവനം, തപോവന്‍ വിശ്വനാഥ ക്ഷേത്രം, ദോദി താല്‍, കുതേതി ദേവി ക്ഷേത്രം, നചികേത ക്ഷേത്രം എന്നിവയാണ്.

റോഡ്, റെയില്‍ഗതാഗത സൗകര്യങ്ങളും , വിമാനസർവിസും ഇവിടെയുണ്ട്.
ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഋഷികേശാണ് സമീപ റെയില്‍വേ സ്‌റ്റേഷന്‍. ഗംഗോത്രിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ബസ് സര്‍വ്വീസുകളുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (2 hours ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (2 hours ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (2 hours ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (2 hours ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (2 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 hours ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (3 hours ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (3 hours ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 hours ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (3 hours ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (11 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (11 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (11 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (11 hours ago)

Malayali Vartha Recommends