വാട്സ്ആപ്പ് അവസാനിയ്ക്കാൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രം ....
പുതു തലമുറയിലെ താരമായ വാട്സ്ആപ്പ് ഡിസംബർ 31 നു ശേഷം ചില സ്മാര്‍ട്ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ തുടരേണ്ടെന്ന് ഉടമസ്ഥരായ ഫെയ്സ്ബുക്ക് തീരുമാനിച്ചു. ബ്ലാക്ബെറി ഒ എസ്, ബ്ലാക്ക്ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ക്ക് മുൻപുള്ള ഒ എസുകള്‍ എന്നീ ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുക.
ഭാവിയിലെ അപ്ഗ്രേഡുകൾ ഉൾക്കൊള്ളുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നല്‍കാത്ത പ്ലാറ്റ്ഫോമുകളായതിനാലാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചത്. അടുത്ത വർഷം മുതൽ വാട്സ്ആ പ്പ് ലഭ്യമാകണമെന്നുണ്ടെങ്കിൽ ആൻഡ്രോയിഡിന്റെ അടിസ്ഥാന വേർഷനുകൾ അപ്ഗ്രേഡ് ചെയ്യുവാനായി വാട്സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബറിന് ശേഷം ആന്‍ഡ്രോയ്ഡ് 2.3.7 നു മുൻപുള്ള വേർഷനുകളിലും നോക്കിയ എസ് 40 യിലെയും വാട്സ്ആ പ്പ് ലഭ്യത ഇല്ലാതാക്കുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha