Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

'മണ്ണില്ലാക്കൃഷി'; ഹൈഡ്രോപോണിക്സ് കൃഷിയെ കുറിച്ചറിയാം

28 APRIL 2020 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

ഒരു തരത്തിലുമുള്ള അസുഖങ്ങളും ബാധിക്കാതെ മണ്ണില്ലാക്കൃഷിയിലൂടെ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലത്തും അനുവര്‍ത്തിക്കാവുന്ന മാര്‍ഗമാണിത്.

ഇനി ഹൈഡ്രോപോണിക്സ് കൃഷി ഒന്ന് പരീക്ഷിക്കാം. പോഷകങ്ങളടങ്ങിയ ലായനിയില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വിളവുണ്ടാക്കാന്‍ കഴിയുമെങ്കിലും ഹൈഡ്രോപോണിക്സ് കൃഷി പൂര്‍ണമായും വിജയമാണോ? എന്തുകൊണ്ടാണ് സാധാരണക്കാരായ കര്‍ഷകര്‍ ഈ രീതി സ്വീകരിക്കാന്‍ മടിക്കുന്നത്?

ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍, വെള്ളത്തില്‍ ലയിക്കുന്ന ധാതുക്കളും പോഷക വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. ചെടികളുടെ വേരുകള്‍ മണ്ണിലല്ലാതെ പെര്‍ലൈറ്റ്, വെര്‍മിക്കുലൈറ്റ് എന്നീ നിഷ്‌ക്രിയ മാധ്യമത്തില്‍ വളര്‍ത്തുകയെന്നതാണ്. ചെടികളുടെ വേരുകള്‍ പോഷകമൂല്യങ്ങള്‍ അടങ്ങിയ ലായനി വളരെപ്പെട്ടെന്ന് വലിച്ചെടുക്കുന്നു.

ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലത്തും അനുവര്‍ത്തിക്കാവുന്ന മാര്‍ഗമാണിതെങ്കിലും കര്‍ഷകര്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുമെന്നതാണ് ഇതില്‍ നിന്നും പലരും പിന്തിരിയാന്‍ കാരണം. ഒരു സാധാരണ പോളിഹൗസില്‍ ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാന്‍ രണ്ടു ലക്ഷം രൂപ ആവശ്യമാണ്. പക്ഷേ, കാബേജും കാപ്സിക്കവും തക്കാളിയും മറ്റുള്ള ഇലക്കറികളും നട്ടുവളര്‍ത്തിയാല്‍ ഇതേ പോളിഹൗസില്‍ നിന്ന് മുടക്കുമുതലിനേക്കാള്‍ ഇരട്ടി ലാഭം നേടാം. അതുപോലെ മണ്ണ് വഴി പകരുന്ന അസുഖങ്ങള്‍ ഇല്ലാതാക്കാനും കഴിയും. ഒരിക്കല്‍ ചെടികള്‍ നനച്ചാല്‍ പിന്നെ 15 ദിവസത്തോളം വെള്ളം ആവശ്യമില്ല.

ഭൂമി ഇല്ലാത്തവര്‍ക്കും വളരെക്കുറച്ചു ഭൂമിയുള്ളവര്‍ക്കും മലിനീകരിക്കപ്പെട്ട സ്ഥലത്ത് താമസിക്കുന്നവര്‍ക്കുമെല്ലാം സുരക്ഷിതമായി ചെയ്യാന്‍ പറ്റുന്ന കൃഷിയാണിത്. നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഭാവിയില്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ രീതിയില്‍ പച്ചക്കറികള്‍ വളര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.ഹൈഡ്രോപോണിക്സ് വഴി നിങ്ങള്‍ക്ക് ചെറിയ അപ്പാര്‍ട്ട്മെന്റിലും ബെഡ്റൂമിലും അടുക്കളയിലും വരെ കൃഷി ചെയ്യാം. അതായത് നിങ്ങളുടെ ചെടികള്‍ തൊട്ടടുത്ത് തന്നെ വളര്‍ത്താനാകും.

ഇൗ കൃഷിരീതിയില്‍ ചെടികള്‍ക്ക് വളരാന്‍ വളരെക്കുറച്ച് മാത്രം വെള്ളം മതി. അതുകൊണ്ട് ജലനഷ്ടം ഒഴിവാക്കാന്‍ കഴിയുന്നു. താപനിലയും വെളിച്ചവും ഈര്‍പ്പവും പോഷകങ്ങളും ആവശ്യമായ രീതിയില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ഹൈഡ്രോപോണിക്സ് വഴി ഒരു ചെടിക്ക് വളരെ പെട്ടെന്ന് വളരാന്‍ കഴിയും. ചെടികള്‍ വളരാന്‍ പോഷകമൂല്യങ്ങള്‍ ആവശ്യമാണ്. ഹൈഡ്രോപോണിക്സ് വഴി വേരുകളിലൂടെ നേരിട്ട് പോഷകങ്ങള്‍ വലിച്ചെടുക്കപ്പെടുന്നു. മണ്ണില്‍ നിന്നും വലിച്ചെടുക്കാനായി ഉപയോഗിക്കുന്ന ഊര്‍ജനഷ്ടം ഇല്ലാതാക്കി വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ ഈ രീതിയിലുള്ള കൃഷിയിലൂടെ കഴിയും.

എങ്കിലും വെല്ലുവിളികള്‍ ഏറെയുള്ളതാണ് ഹൈഡ്രോപോണിക്സ് കൃഷിരീതി. വൈദ്യുതി ഉപയോഗിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ വൈദ്യുതി ഇല്ലാതാകുമ്പോള്‍ സിസ്റ്റം പണി നിര്‍ത്തും. അങ്ങനെ ചെടികള്‍ വരണ്ടുണങ്ങി നശിച്ചുപോകും. അതുകൊണ്ട് ബാക്ക്അപ്പ് ആയി ഊര്‍ജ്ജത്തിന്റെ ഉറവിടം കണ്ടെത്തണം.

മണ്ണില്‍ വളരുന്ന ചെടികള്‍ക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് അതിജീവിക്കാന്‍ കഴിയും. പ്രകൃതിയും മണ്ണും ചില സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിക്കും. എന്നാല്‍, ഹൈഡ്രോപോണിക്സില്‍ പ്രകൃതിദത്തമായ പരിചരണം നടക്കുന്നില്ല. നിങ്ങളുടെ അധ്വാനത്തെ ആശ്രയിച്ചാണ് ചെടികള്‍ വളരുന്നത്.

പല രീതിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ സംവിധാനത്തിലൂടെ കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയെന്നത് എളുപ്പമല്ല. ഈ സംവിധാനത്തെക്കുറിച്ചുള്ള അറിവുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പിഴവ് ചെടിയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കാം. വൈദ്യുതിയും വെള്ളവും പ്രയോജനപ്പെടുത്തുന്ന കൃഷി ആയതുകൊണ്ട് സുരക്ഷിതത്വം വളരെ ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (5 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (5 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (5 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (5 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (5 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (6 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (6 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (6 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (6 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (6 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (7 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (7 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (7 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (7 hours ago)

Malayali Vartha Recommends