ഒരു കിലോയ്ക്ക് ആയിരം രൂപവരെ...നാലഞ്ചു ദിവസത്തിനുള്ളില്‍ മുളയ്ക്കും.. നടാൻ സ്ഥലമില്ലാത്തവർക്ക് ഗ്രോബാഗിലാേ ചട്ടിയിലോ നടാം. മണ്ണിനൊപ്പം ചാണകപ്പൊടി മാത്രം മതി...

എരിവ് കൂടിയ ഇനത്തിനാണ് ഡിമാൻഡ് കൂടുതൽ. എരിവ് കൂടുന്തോറും ഗുണവും കൂടുമെന്നതുതന്നെ കാരണം. സന്ധികൾക്കും മറ്റും ഉണ്ടാകുന്ന വേദനകൾ അകറ്റാൻ നാട്ടുവൈദ്യന്മാർ കാന്താരിമുളക് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. മുളകിന്റെ എരിവിന് കാരണമായ കാപ്‌സിനോയിഡുകൾ മിക്ക ആയുർവേദ മരുന്നുകളുടെയും അവിഭാജ്യ ഘടകമാണ്.
ഇനി തൈകൾ ഉണ്ടാക്കാം
നല്ല നാടന്‍ കാന്താരിയുടെ വിത്തുകള്‍ കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനം. നല്ല പഴുത്ത കായകള്‍ കീറി വിത്തുകള്‍ പുറത്തെടുത്ത് വെയിലത്ത് ഉണക്കിയെടുക്കണം. ഈ വിത്തുകളാണ് മുളപ്പിച്ചെടുക്കേണ്ടത്. മേൽമണ്ണിൽ ചാണകപ്പൊടിയും മണലും കൂട്ടിക്കലര്‍ത്തി അതിലാണ് വിത്തുകള്‍ പാകേണ്ടത്.നനയ്ക്കുമ്പോൾ വിത്തുകൾ തെറിച്ചുപോകാതെ നോക്കണം. നാലഞ്ചു ദിവസത്തിനുള്ളില്‍ മുളയ്ക്കും. രണ്ടില പ്രായം ആകുമ്പോൾ ചാണകത്തിന്റെ തെളി ഒഴിച്ചുകൊടുത്താൽ തൈകൾ കൂടുതൽ നന്നായി ആരോഗ്യത്തിൽ വളരും.
https://www.facebook.com/Malayalivartha