വീടിന്റെ ടെറസില്‍ കൃഷിചെയ്യുമ്പോള്‍

സ്ഥലപരിമിതിയും മറ്റും കാരണം പലരും കൃഷിക്കായി ഇപ്പോള്‍ ടെറസ് ഉപയോഗിക്കാറുണ്ട്. നല്ലൊരു ഐഡിയയാണിത്. ടെറസില്‍ എങ്ങനെ ഗാര്‍ഡന്‍ സെറ്റു ചെയ്യാമെന്നു നോക്കാം.
പറ്റിയ സ്ഥലം തെരഞ്ഞെടുക്കുക:
ചെടിക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങള്‍ കൃഷിക്കായി തെരഞ്ഞെടുക്കുക. അതേസമയം ചെടിയെ നശിപ്പിക്കുന്ന രീതിയില്‍ വെയില്‍ ഉള്ള ഇടങ്ങളുമാകരുത്. അഞ്ചുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഇടമാണ് നല്ലത്.
മണ്ണ് തയ്യാറാക്കുമ്പോള്‍ ഓര്‍ഗാനിക് കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ചാണകവും ചേര്‍ക്കണം. കുറച്ചുദിവസം മണ്ണില്‍ ചാണകം ചേര്‍ത്തുവെക്കുക. വീട്ടില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെയും മറ്റും തൊലികള്‍ നിങ്ങളുടെ കമ്പോസ്റ്റിലിടുക. ഇതും ഈ മണ്ണിനൊപ്പം മിക്‌സ് ചെയ്യുക. ഒരാഴ്ച കഴിഞ്ഞശേഷം ഈ മണ്ണില്‍ നടാം.
തുടക്കത്തില്‍ ഒന്നോ രണ്ടോ പച്ചക്കറിയിനങ്ങള്‍ മാത്രം കൃഷിക്കായി തെരഞ്ഞെടുക്കുക. തക്കാളി, മുളക്, ചീര എന്നിവ വളരാന്‍ എളുപ്പമാണ്.
ചെടികള്‍ക്ക് സ്ഥിരമായി നനച്ചുകൊടുക്കണം. ജലം അധികമായാല്‍ അത് ചെടിയുടെ വേരുകള്‍ നശിക്കാന്‍ ഇടയാക്കും. മണ്ണിലെ പോഷകങ്ങളും കഴുകിപ്പോകാന്‍ ഇടയുണ്ട്. നല്ല മഴയ്ക്കുശേഷം മണ്ണിലേക്ക് വളം ചേര്‍ക്കാന്‍ വിട്ടുപോകരുത്.
https://www.facebook.com/Malayalivartha