തരിശുനിലത്തു കിഴങ്ങുവര്‍ഗങ്ങള്‍ വിളയിച്ച് ഭക്ഷ്യസ്വയംപര്യാപ്തത നേടാനുള്ള ഒരുക്കത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത്!

തരിശുനിലത്തു കിഴങ്ങുവര്‍ഗങ്ങള്‍ വിളയിച്ച് ഭക്ഷ്യസ്വയംപര്യാപ്തത നേടാനുള്ള ഒരുക്കത്തിലാണ് കോവിഡ് കാലത്ത് വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്ത്. ഭക്ഷ്യസ്വയംപര്യാപ്തതയില്‍ കേരളത്തിനാകെ മാതൃകയാക്കാവുന്ന കിഴങ്ങുകൃഷി നടക്കുന്നത് തവിഞ്ഞാലിലെ എട്ടാം വാര്‍ഡിലാണ്.
ഇവിടത്തെ ഗോദാവരി കോളനിയിലെ 30 ഏക്കര്‍ തരിശുനിലം കൃഷിഭവന്റെ സഹകരണത്തോടെ കിഴങ്ങുവിളഗ്രാമമാക്കി മാറ്റാനാണു പദ്ധതി. വിളവെടുപ്പിനു ശേഷം വിത്തുപയോഗിച്ച് മറ്റു പ്രദേശങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കും.
പരമാവധി സ്ഥലങ്ങളില്‍ കിഴങ്ങുവര്‍ഗങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യവിളകളുടെ കൃഷി ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമേറ്റെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 5 ടണ്‍ ചേന, 800 കിലോഗ്രാം ഇഞ്ചി, 600 കിലോഗ്രാം കാച്ചില്‍, 100 കിലോഗ്രാം പയര്‍വിത്ത് എന്നിവ നട്ടുകഴിഞ്ഞുവെന്ന് കൃഷി ഓഫിസര്‍ കെ.ജി. സുനില്‍ പറഞ്ഞു.
ഗോദാവരിയിലെ 9 സ്വാശ്രയസംഘങ്ങളിലെ 90 കുടുംബങ്ങള്‍ക്കു വിത്തുകള്‍ വിതരണം ചെയ്തു. തരിശുഭൂമിയില്‍ നിലമൊരുക്കി വിത്തുകള്‍ പൂര്‍ണമായും നട്ടുകഴിഞ്ഞു. കീ സ്റ്റോണ്‍ എന്ന എന്‍ജിഒയുടെ സഹകരണത്തോടെയാണു പദ്ധതി. വിളവായി 25 ടണ്‍ ചേനയും 8 ടണ്‍ ഇഞ്ചിയും 3 ടണ്‍ കാച്ചിലും 2.5 ടണ്‍ പയറും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകര്‍ക്കു സാമ്പത്തികസഹായവും നല്‍കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ വിത്തുവിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ.ജി. സുനില്‍, സുരേഷ്, കീ സ്റ്റോണ്‍ സംസ്ഥാന പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.ജി. രാമചന്ദ്രന്‍, അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha