വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍: സംസ്ഥാനത്ത് ആദ്യമായി മത്സ്യക്കൃഷി ആരംഭിച്ച പോലീസ് സ്‌റ്റേഷന്‍, 500 കിലോ മത്സ്യം വിളവെടുത്തു

ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് പൊലീസ് സ്റ്റേഷനിലെ മത്സ്യക്കൃഷി വിളവെടുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആരംഭിച്ച മത്സ്യക്കൃഷിയില്‍ 500 കിലോയോളം മത്സ്യം ലഭിച്ചു.
ഫിഷറീസ് വകുപ്പിന്റെയും ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെയും സഹകരണത്തോടെയായിരുന്നു കൃഷി. 40,018 രൂപ ഫിഷറീസ് വകുപ്പില്‍ നിന്നു സബ്സിഡി ലഭിച്ചു. രണ്ടാംഘട്ടത്തില്‍ 6 മാസം കൊണ്ട് വിളവെടുക്കാവുന്ന ഗിഫ്റ്റ് തിലോപ്പിയ മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
എല്ലാ മേഖലയിലുമുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രാജ്യത്തെ മികച്ച 87 സ്റ്റേഷനുകളില്‍ 26-ാം സ്ഥാനത്തിനും വണ്ടന്‍മേട് അര്‍ഹമായിരുന്നു.
സ്റ്റേഷന്‍ വളപ്പിലെ അരയേക്കറോളം സ്ഥലത്ത് വഴുതന, കാബേജ്, പയര്‍, പച്ചമുളക്, തക്കാളി, മാലി മുളക് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം സ്റ്റേഷന്റെ ചെറിയ നവീകരണങ്ങള്‍ക്കും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം പച്ചക്കറിക്കൃഷിയില്‍ സംസ്ഥാനതലത്തില്‍ മികച്ച സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം ഈ സ്റ്റേഷന് ലഭിച്ചിരുന്നു.
വണ്ടന്‍മേട് സിഐ സുനീഷ്.ടി.തങ്കച്ചന്‍, എസ്ഐമാരായ പി.എച്ച്.നൗഷാദ്, മുരളീധരന്‍ നായര്‍, ബിജു ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ 35 പൊലീസ് ഓഫിസര്‍മാരാണ് ഒഴിവു സമയങ്ങളില്‍ കൃഷി പരിപാലനവുമായി മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha