പുഷ്‌പ്പിക്കുന്ന മേപ്പിള്‍ ചെടി

യഥാര്‍ത്ഥ മേപ്പിള്‍ വൃക്ഷത്തിന്റെ ഇലകളോട് ഇതിന്റെ ഇലകള്‍ക്ക് ഉള്ള സാദൃശ്യം കൊണ്ടാണ് ഇതിനെ മേപ്പിള്‍ എന്നു വിളിക്കുന്നത്. ഇലകള്‍ക്കിടയിലൂടെ ചുവപ്പ്, പിങ്ക്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നതു കാണുന്നതു തന്നെ സന്തോഷം പകരുന്ന അനുഭവമാണ്. അത്ര ഭംഗിയില്ലാത്ത ഒരു അടയാളം ഇലകളില്‍ ഉള്ള ചില ഇനങ്ങളും പൂവിടുന്ന മേപ്പിളിലുണ്ട്. ചെടിയായി നിലനിര്‍ത്തുകയോ, മരമായി വളര്‍ത്തുകയോ , ചട്ടികളില്‍ തൂക്കിയിട്ടു വളര്‍ത്തുകയോ ഒക്കെ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണിത്. വര്‍ഷം മുഴുവന്‍ പൂവിടുന്ന ഈ ചെടിയുടെ പൂക്കള്‍ വാടിക്കാണുകയാണെങ്കില്‍, വെള്ളമൊഴിക്കുന്ന രീതി മാറ്റി നോക്കുക. മണ്ണിലെ ഈര്‍പ്പം എല്ലായിടത്തും ഒരുപോലെ അല്ലെങ്കില്‍ ഇതിന്റെ പൂക്കള്‍ വാടാറുണ്ട്.
https://www.facebook.com/Malayalivartha