സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കറ്റാര്‍വാഴ കൃഷി ചെയ്ത് കോടിശ്വരനായി

ഇന്ന് മിക്കവാറും വീടുകളില്‍ ഗ്രോബാഗ് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കൃഷി ഒരു ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ മിക്കവാറും പേര്‍ ധൈര്യപ്പെടുന്നില്ല. അധ്വാനക്കൂടുതലും വരുമാനക്കുറവുമാണു കൃഷിയില്‍ നിന്നു അവരെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ രാജസ്ഥാനില്‍ ഹരീഷ് ദാന്‍ദേവ് എന്ന യുവാവ് തന്റെ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ചു കൃഷി ചെയ്യാന്‍ ഇറങ്ങി, ലഭിച്ചതോ കോടികളുടെ വരുമാനം.
സിവില്‍ എഞ്ചിനീയറായ ഹരീഷ് കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണു വന്നത്. ഡല്‍ഹിയിലെ അഗ്രികള്‍ച്ചര്‍ എക്‌സ്‌പോയില്‍ സന്ദര്‍ശനം നടത്തിയ ശേഷം തന്റെ വഴി കൃഷിയാണെന്നു ഹരീഷ് തിരിച്ചറിഞ്ഞു. ഇതിനായി ജോലി ഉപേക്ഷിച്ചു. ശേഷം 120 ഏക്കര്‍ വരുന്ന തരിശുനിലത്ത് കറ്റാര്‍വാഴ കൃഷി നടത്തി. അധികം താമസിക്കാതെ ഹരീഷിന്റെ കറ്റാര്‍വാഴയുടെ ഗുണം നാട്ടില്‍ പാട്ടായി. പല വമ്പന്‍ കമ്പനികളും ഹരീഷ് ഉല്‍പ്പാദിപ്പിക്കുന്ന കറ്റാര്‍വാഴ തേടിയെത്തി. ഹരീഷിന്റെ കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ രാജ്യങ്ങള്‍ കടന്നു. ബ്രസീല്‍, ഹോങ്‌കോങ്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും പ്രിയങ്കരമായി. 8000 തൈകളില്‍ തുടങ്ങിയ കൃഷി ഇന്ന് 7 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ ഹരീഷിന്റെ വാര്‍ഷി വരുമാനം രണ്ട് കോടിയില്‍ അധികമാണ്.
https://www.facebook.com/Malayalivartha