ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം.... സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം. സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 573 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഒഎന്‍ജിസി, ഗെയില്‍, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha