ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. ഏറ്റവും താഴ്ന്ന നിരക്കായ 92.37-ലേക്ക് കൂപ്പുകുത്തിയിരിക്കയാണ്.
ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടവും വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള പിന്മാറ്റവുമാണ് ഇപ്പോഴും രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12പൈസ ഇടിഞ്ഞു.
ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ 92.33എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ, നിമിഷങ്ങൾക്കകം 92.37എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് താഴ്ന്നു. വ്യാഴാഴ്ച 92.25എന്ന നിലയിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha






















