മണ്ണെണ്ണ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും

പാചകവാതകത്തിനു നല്‍കുന്ന രീതിയില്‍ മണ്ണെണ്ണയുടെ സബ്‌സിഡി വിതരണം ചെയ്യുന്ന പദ്ധതി നടപ്പുസാമ്പത്തിക വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ടുള്ള ആനുകൂല്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ കുറച്ചു ഭാഗങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. 25 ജില്ലകളില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സമാനരീതിയിലുള്ള പാചകവാതക സബ്‌സിഡി വിതരണത്തിലൂടെ 10,000 കോടി രൂപയാണ് സര്‍ക്കാര്‍ ലാഭിച്ചതെന്നും ബാങ്ക് അക്കൗണ്ടുകളിലൂടെ സബ്‌സിഡി നല്‍കുകവഴി നാലു കോടി അനധികൃത ഉപഭോക്താക്കളെ ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാറിന്റെ കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























