ഓഹരി വിപണിയിൽ വൻ കുതിപ്പ്...സെൻസെക്‌സ് നാലായിരത്തിലേറ പോയന്റ് കുതിച്ചു

ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ വൻ കുതിപ്പ്. പ്രീ ഒപ്പണിങ് സെഷനിൽ സെൻസെക്‌സ് നാലായിരത്തിലേറ പോയന്റ് കുതിച്ചു. നിഫ്റ്റിയാകട്ടെ റെക്കോഡ് ഉയരത്തിലെത്തുകയും ചെയ്തു. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സിലെ നേട്ടം 2,500 പോയന്റാണ്. സൂചിക 84,207ലെത്തുകയും ചെയ്തു.
നിഫ്റ്റിയാകട്ടെ 760 പോയന്റ് നേട്ടത്തിൽ 25,847ലുമെത്തി. സമീപ കാലയളവിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണ് വിപണിയിലുണ്ടായത്.
യുഎസ് താരിഫ് കുറച്ചതോടെ കയറ്റുമതിക്കാർക്ക് നേട്ടമാകും. വിദേശ നിക്ഷേപം വർദ്ധിക്കും. രൂപയുടെ മൂല്യത്തിൽ വർദ്ധനവുമുണ്ടാകും.
ഇന്ത്യൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ച കരാർ ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
താരിഫ് കുറയ്ക്കൽ: ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 50% താരിഫ് 18% ആയി കുറച്ചു. ഇത് വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നേട്ടമാണ്.
ഊർജ ഇറക്കുമതി: അമേരിക്കയിൽ നിന്ന് ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള എണ്ണ, കൽക്കരി, ചില കാർഷിക ഉത്പങ്ങൾ എന്നിവ ഇന്ത്യ വാങ്ങും.
"
https://www.facebook.com/Malayalivartha
























