വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് കുതിച്ചു... നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍

ഓഹരി വിപണി മുന്നേറ്റത്തില്‍. വ്യാപാരത്തിന്റെ ആരംഭത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് കുതിച്ചത്. 82,000 കടന്നാണ് സെന്‍സെക്‌സിന്റെ മുന്നേറ്റം. നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.ഇന്നലെയാണ് സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ധാരണയിലായത്.
അമ്മക്കരാര്‍ എന്നാണ് ഇതിനെ വിപണി വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഇന്നലെ ആഭ്യന്തര നിക്ഷേപകര്‍ 9000 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ഭാരത് ഇലക്ട്രോണിക്‌സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എച്ച്‌സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68ലേക്ക് കുതിച്ചു.
അതിനിടെ ഡോളറിനെതിരെ രൂപയും നേട്ടം സ്വന്തമാക്കി. 11 പൈസയുടെ നേട്ടത്തോടെ 91.57ലേക്കാണ് രൂപ തിരിച്ചുകയറിയത്.
https://www.facebook.com/Malayalivartha

























