സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്

പവന് 360 രൂപയുടെ കുറവ്
രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 2,210 രൂപയുമായി.
കഴിഞ്ഞ ദിവസം പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയായിരുന്നു. ഇത് സ്വര്‍ണപ്രേമികള്‍ക്ക് ചെറിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് (28.35 ഗ്രാം) 70 ഡോളര്‍ കുറഞ്ഞ് 3,360 ഡോളറിലെത്തിയിരുന്നു.
ഇതോടെ ന്യൂഡ ല്‍ഹി മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 99,200 രൂപയായി താഴ്ന്നിട്ടുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്തെ വെളളിവിലയില്‍ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിക്ക് 128 രൂപയും ഒരു കിലോഗ്രാമിന് 1,28,000 രൂപയുമാണ്.
https://www.facebook.com/Malayalivartha