സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല ... പവന് 73,280 രൂപ

സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വിലയില്‍ നിന്നും മൂന്ന് ദിവസമായി വിലയില്‍ ചെറിയ ഇടിവാണുണ്ടായത്. ഇന്നലെ 400 രൂപയാണ് പവന് കുറഞ്ഞിരുന്നത്. ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവിലയില്‍ 1800 രൂപയുടെ കുറവാണ് ഉണ്ടായത് . ജൂലൈ 23നാണ് സ്വര്‍ണവില 75000വും കടന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നത്. ഇന്ന് 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9160 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണവിലയിങ്ങനെ കൂടിക്കൂടി വന്നതോടെ കല്ല്യാണത്തിന് ആഭരണങ്ങള്‍ എടുക്കാനായി ഏറെ ബുദ്ധിമുട്ടുകയാണ് പലരും.
https://www.facebook.com/Malayalivartha