സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് ... പവന് 160 രൂപയുടെ കുറവ്

കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,150 രൂപയും പവന് 73,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് യഥാക്രമം 9,170 രൂപയും 73,360 രൂപയുമായിരുന്നു. ബുധനാഴ്ച പവന് 480 രൂപയും ഗ്രാമിന് 60 രൂപയും വര്‍ധിച്ചിരുന്നു.
കഴിഞ്ഞ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിട്ടുണ്ടായിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായി.
https://www.facebook.com/Malayalivartha