സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 74,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‍ വില 74,000ത്തില്‍ തുടരുകയാണ്. 74,320 രൂപയിലാണ് ഇന്ന് സ്വര്‍ണവ്യാപാരം . ഗ്രാമിന് 9,290 രൂപയാണ് വില. ഇന്നലെയും ഇതേ വിലയിലാണ് സ്വര്‍ണവ്യാപാരം നടന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 1120 രൂപ വര്‍ധിച്ചാണ് വില 74,000ത്തിലെത്തിയത്. ജൂലൈ 23ന് പവന്‍ വില സര്‍വകാല റെക്കോര്‍ഡായ 75,040ലെത്തിയിരുന്നു. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരുപവന് 80,000 രൂപയോളം നല്‍കേണ്ടി വരും.
24 കാരറ്റിന് പവന് 81,080 രൂപയും ഗ്രാമിന് 10,135 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,808 രൂപയും ഗ്രാമിന് 7,601രൂപയുമാണ് വില. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്.
"
https://www.facebook.com/Malayalivartha