സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്

സ്വര്‍ണവില ഇന്നലെ ഉയര്‍ന്നതിന് പിന്നാലെ വെള്ളിയാഴ്ച വിലയില്‍ ഇടിവ്. 15 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. 9215 രൂപയായാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവാണ് ഉണ്ടായത്. 73,720 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന് സൂചന.
ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഔണ്‍സിന് 3,337.95 ഡോളറായാണ് വില കുറഞ്ഞത്. സ്‌പോട്ട് സില്‍വറിന്റെ വില 0.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 38.10 ഡോളറായി. പ്ലാറ്റിനം വില 1.1 ശതമാനം ഉയര്‍ന്ന് 1,354 ഡോളറായി.
"
https://www.facebook.com/Malayalivartha