സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്... പവന് 800 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 100 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9315 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വിലയില്‍ 800 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. പവന്റെ വില 74520 രൂപയായാണ് വര്‍ധിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടു്ണ്ടായിരുന്നു. ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,373.89 ഡോളറായി.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയന്നു. 1.1 ശതമാനം വളര്‍ച്ചയാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലുണ്ടായത്. 3418 ഡോളറായാണ് വില വര്‍ധിച്ചത്.
അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടായിരന്നു. ഇത് വരും ദിവസങ്ങളില്‍ വില കുറക്കുന്നതിന് ഇടയാക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha