സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപ

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 280 രൂപ വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 75,240 രൂപയാണ്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 82,000 രൂപ നല്‍കേണ്ടതായി വരും.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില 75000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9405 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7720 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6010 ആണ്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല . ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയുമാണ്.
"
https://www.facebook.com/Malayalivartha