സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു.... പവന് 160 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു.... പവന് 160 രൂപയുടെ വര്‍ദ്ധനവ്. ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമായി.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ സ്വര്‍ണത്തിന് 3,360 രൂപയാണ് വര്‍ധിച്ചത്. ഇന്നലെമാത്രം ഗ്രാമിന് 85 രൂപ കൂടിയിരുന്നു. 9705 രൂപയായിരുന്നു ഗ്രാം വില. പവന്റെ വില 680 രൂപ കൂടി 77,640 രൂപയുമായിരുന്നു.
ആദ്യമായി സ്വര്‍ണവില 77,000 പിന്നിട്ടത് ഇന്നലെയാണ്. ശനിയാഴ്ചയും സ്വര്‍ണവില റെക്കോഡ് തകര്‍ത്തിരുന്നു. ഗ്രാമിന് 150 രൂപയാണ് അന്ന് വര്‍ധിച്ചത്. പവന് 1200 രൂപ വര്‍ധിച്ചിരുന്നു. ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം എത്തിയത്.
സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.51 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഔണ്‍സിന് 3,494 ഡോളറായാണ് സ്വര്‍ണവില വര്‍ധിച്ചത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കുകളും ഉയര്‍ന്നു.
https://www.facebook.com/Malayalivartha