സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്...

കേരളത്തില്‍ വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ വില 80,000 തൊടുമെന്ന സൂചന. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 79,560 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റ ഇന്നത്തെ വില 9945 രൂപയാണ്.
കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കാണപ്പെട്ടത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 79,000 ത്തിലേക്ക് വിലയെത്തിയത്. ഇപ്പോള്‍ 80,000 ലക്ഷ്യമാക്കി കുതിക്കുന്ന വില പുതിയ ഉയരം കുറിക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha