സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്... പവന് 8640 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് പവന് 8640 രൂപ വർദ്ധിച്ചു. 22 കാരറ്റ് സ്വർണത്തിന് പവന് 131160 രൂപയായി. ഇന്നലെ പവന് 122520 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 15315ൽ നിന്ന് 16395 രൂപയായി. ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് 1000 രൂപ. സ്വർണത്തിന്റെ വിലയിൽ തുടർച്ചയായി വലിയ രീതിയിലുള്ള ഉയർച്ചയാണ് സംഭവിക്കുന്നത്.
ചൊവ്വാഴ്‌ച രണ്ട് തവണയായാണ് സ്വർണവില വർദ്ധിച്ചത്. രാവിലെ 295 രൂപയും ഉച്ചയ്ക്കുശേഷം 175 രൂപയുമാണ് ഗ്രാമിന് വർദ്ധിച്ചത്. രണ്ട് തവണയായി പവന് 3760 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 15000 കടന്നു. ഈ മാസത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്നുണ്ടായത്.
ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കൂട്ടുപിടിക്കുന്നതാണ് വില കുതിച്ചുയരാനിടയാക്കുന്നത്.
"
https://www.facebook.com/Malayalivartha


























