നോക്കിയയുടെ പുതിയ 4ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍; വില 2799 രൂപ
നോക്കിയയുടെ പുതിയ 4ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും പുറത്തിറക്കിയിരിക്കുന്നു. നോക്കിയയുടെ നോക്കിയ 110 4ജി എന്ന ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്
ഈ ഫോണുകളുടെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോര്‍ട്ട് തന്നെയാണ് .കൂടാതെ 1,020എം എ എച്ച്‌ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 2799 രൂപയാണ് വില വരുന്നത് .
സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 1.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് നോക്കിയ 110 4ജി എന്ന ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്.അതുപോലെ തന്നെ 120 x 160 പിക്സല്‍ റെസലൂഷനും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .
വളരെ സ്റ്റൈലിഷ് രൂപകല്പനയില്‍ എത്തിയിരിക്കുന്ന എല്‍ ഇ ഡി ലൈറ്റുകളും ഇതിനുണ്ട് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 32 ജിബിവരെയാണ് ഈ ഫീച്ചര്‍ ഫോണുകളില്‍ മെമ്മറി കാര്‍ഡ് ഇടുവാന്‍ സാധിക്കുന്നത്. അതുപോലെ തന്നെ രണ്ടു ഫോണുകളിലും എം പി 3 ,എഫ് എം റേഡിയോ സപ്പോര്‍ട്ട് എന്നിവയും ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha